മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി: കോട്ടയം, താഴത്തങ്ങാടി മദ്രസയിലെ അദ്ധ്യാപകൻ പിടിയിൽ

മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി: കോട്ടയം, താഴത്തങ്ങാടി മദ്രസയിലെ അദ്ധ്യാപകൻ പിടിയിൽ

ക്രൈം ഡെസ്‌ക്

കോട്ടയം: മാനസിക വെല്ലുവിളി നേരിടുന്ന പത്തൊൻപതുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ താഴത്തങ്ങാടി മദ്രസയിലെ അദ്ധ്യാപകനെ പൊലീസ് പിടികൂടി. താഴത്തങ്ങാടിയിലെ മദ്രസാ അദ്ധ്യാപകൻ കാക്കാംപറമ്പിൽ താജുദീനെയാണ് (57) വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ മിഠായി വാങ്ങി നൽകാമെന്നു വിശ്വസിപ്പിച്ച് , മദ്രസാ അദ്ധ്യാപകൻ തന്റെ വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട കുട്ടി വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് ബന്ധുക്കൾ കുട്ടിയെയുമായി ആശുപത്രിയിൽ എത്തി. വൈദ്യ പരിശോധനയിൽ കുട്ടി ലൈംഗിക പീഡനത്തിനു ഇരയായതായി തെളിഞ്ഞു. തുടർന്ന് ബന്ധുക്കൾ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു ബന്ധുക്കളുടെയും, കുട്ടിയുടെയും മൊഴിയെടുത്ത പൊലീസ് മദ്രസാ അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ എട്ടിന് ഇയാൾ കുട്ടിയെ വീട്ടിൽ എത്തിച്ചതിനു ദൃക്‌സാക്ഷികളുടെ മൊഴി അടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും. ഇയാൾ കൂടുതൽ കുട്ടികളെ ഇത്തരത്തിൽ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.