തൃത്താലയിൽ അൻപതിലേറെ പെൺകുട്ടികളെ പീഡിപ്പിച്ച കടയുടമ ഒളിവിൽ: കുട്ടികളെ പീഡിപ്പിച്ചത് മധുര പലഹാരങ്ങൾ വാഗ്ദാനം ചെയ്ത്: അൺ കുട്ടികളും പീഡനത്തിന് ഇരയായതായി പരാതി

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്: സ്കൂൾ വിദ്യാർത്ഥികളായ അൻപത് പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത അൻപത്കാരനായ കടയുടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. മിഠായിയും മധുര പലഹാരവും വാഗ്ദാനം ചെയ്താണ് പ്രതി കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തത്. പാലക്കാട് തൃത്താലയിലെ സ്കൂൾ പരിസരത്ത് കട നടത്തിയിരുന്ന 57 കാരനെയാണ് പൊലീസ് തിരയുന്നത്.  വര്‍ഷങ്ങളായി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.   പ്രദേശത്തെ ഒരു സ്‌കൂളിന് സമീപം കട നടത്തിയിരുന്ന പ്രതിക്കെതിരെ 59 കുട്ടികളാണ് ചൈല്‍ഡ് ലൈന് മൊഴി നല്‍കിയത്. പൊലീസ് പത്തുപേരുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തതിന് ശേഷം  പ്രതിക്കായി തിരച്ചില്‍ തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് സ്റ്റേഷനറി കടയുടമ കക്കാട്ടിരി സ്വദേശി പൂലേരി വളപ്പില്‍ കൃഷ്ണനെതിരേ (57) പോക്‌സോ നിയമപ്രകാരം കേസെടുത്തതായി തൃത്താല പൊലീസ് അറിയിച്ചു.

57 വയസുള്ള ഇദ്ദേഹം തന്റെ കടയിലെത്തുന്ന കുട്ടികളെയാണ് വര്‍ഷങ്ങളായി ലൈംഗികമായി ചൂഷണം ചെയ്തിരുന്നത്. ഒരു കുട്ടിയില്‍ നിനാണ് അദ്ധ്യാപകര്‍ക്ക് വിവരം ലഭിച്ചത്. അദ്ധ്യാപകര്‍ ചൈല്‍ഡ് ലൈനിന്റെ സഹായം തേടി. ചൈല്‍സ് ലൈന്‍ നടത്തിയ അന്വേഷണത്തില്‍ സംഭവം സ്ഥിരീകരിച്ചു. തുടര്‍ന്ന് പൊലീസ് പത്തു കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. സംഭവം വിവാദമായെന്ന് അറിഞ്ഞതോടെ കൃഷ്ണന്‍ ഒളിവിലാണ്. പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. നാട്ടുകാരും ഈ വിവരം അറിഞ്ഞ് ഞെട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കൃഷ്ണനെ പിടികൂടാനായിട്ടില്ല. ഇയാളുടെ കക്കാട്ടിരിയിലെ വീട്ടിലും പൊലീസ് പരിശോധന നടത്തി. മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. കടയില്‍ മിഠായിയും മറ്റും വാങ്ങാനെത്തുന്ന പെണ്‍കുട്ടികളെയാണ് ഇയാള്‍ ചൂഷണംചെയ്തുവന്നിരുന്നത്. വ്യാഴാഴ്ചയാണ് ഒരു കുട്ടിയില്‍നിന്ന് ഇക്കാര്യം പുറത്തറിയുന്നത്.

അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തില്‍ സംഭവം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കയായിരുന്നു. ഇതേത്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിദ്യാലയത്തിലെത്തി കുട്ടികളില്‍നിന്ന് മൊഴി രേഖപ്പെടുത്തി. ഇത്തരത്തില്‍ പരാതിപറഞ്ഞ 59 പെണ്‍കുട്ടികളില്‍നിന്ന് പ്രവര്‍ത്തകര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. വെള്ളിയാഴ്ച ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ചൂഷണത്തിനിരയായ കുട്ടികള്‍ക്ക് കൗണ്‍സലിങ്ങും രക്ഷിതാക്കള്‍ക്കായി നിയമ ബോധവത്കരണ ക്ലാസും നല്‍കി.

രക്ഷിതാക്കളുടെയും ചൈല്‍ഡ് ലൈനിന്റെയും പരാതിയനുസരിച്ച്‌ തൃത്താല പൊലീസ് വിദ്യാലയത്തിലെ പത്ത് കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. വരുംദിവസങ്ങളില്‍ മറ്റുള്ള കുട്ടികളുടെ മൊഴിയെടുക്കും. വര്‍ഷങ്ങളായി കുട്ടികളെ ഇയാള്‍ ചൂഷണത്തിനിരയാക്കിവന്നിരുന്നതായി വിവരംലഭിച്ചിട്ടുണ്ടെന്ന് സ്‌കൂള്‍ പ്രധാനാധ്യാപിക പറഞ്ഞു. ഇയാളുടെ ഭീഷണിയെത്തുടര്‍ന്ന് കുട്ടികള്‍ കാര്യങ്ങള്‍ പുറത്തുപറയാന്‍ മടിക്കയായിരുന്നു. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികള്‍ക്കാണ് ദുരനുഭവം നേരിട്ടുവന്നിരുന്നതെന്നും അവര്‍ പറഞ്ഞു.