പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്; രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍

Spread the love

 

പത്തനംതിട്ട: പ്ലസ് വണ്‍ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പ്രതികള്‍ കൂടി അറസ്സിലായി. സീതത്തോട് സ്വദേശികളായ അഖില്‍, രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്.ഇതോടെ കേസില്‍ 12പേർ പിടിയിലായി.

 

നേരത്തെ കേസില്‍ ഡിവൈഎഫ്‌ഐ പെരുനാട് മേഖലാ പ്രസിഡന്‍റ് ജോയല്‍ തോമസ് അറസ്റ്റിലായിരുന്നു. സ്കൂളില്‍ പോകാൻ മടി കാണിച്ചതിനെ തുടർന്നു പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനു വിധേയമാക്കിയപ്പോഴാണ് പീഡനം വിവരം പുറത്തറിഞ്ഞത്.

 

2022 മുതല്‍ കേസിനാസ്പദമായ സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നു പോലീസ് പറഞ്ഞു. ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയില്‍ നിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചത്. കേസില്‍ പ്രായപൂർത്തിയാകാത്തവരും പ്രതികളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group