മുണ്ടക്കയം ടൗണില്‍ ഹോസ്പിറ്റല്‍ ജംഗ്ഷനു സമീപം മാലിന്യ കൂമ്പാരത്തിൽ തീപിടുത്തം ; പെട്ടെന്ന് തീ അണയ്ക്കാൻ സാധിച്ചത് വലിയ ദുരന്തം ഒഴിവാക്കി 

മുണ്ടക്കയം ടൗണില്‍ ഹോസ്പിറ്റല്‍ ജംഗ്ഷനു സമീപം മാലിന്യ കൂമ്പാരത്തിൽ തീപിടുത്തം ; പെട്ടെന്ന് തീ അണയ്ക്കാൻ സാധിച്ചത് വലിയ ദുരന്തം ഒഴിവാക്കി 

മുണ്ടക്കയം: മുണ്ടക്കയം ടൗണില്‍ ഹോസ്പിറ്റല്‍ ജംഗ്ഷനു സമീപം തീപിടുത്തം. രാത്രി 7.45 ഓടുകൂടിയായിരുന്നു സംഭവം. പഴയ തിയറ്ററിനു പുറകുവശത്തു തരിശായി കിടന്ന സ്ഥലത്തെ മാലിന്യ കൂമ്പാരത്തിനാണ് തീപിടിച്ചത്.

സമീപത്തെ ഗോഡൗണിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്നു കാഞ്ഞിരപ്പള്ളിയില്‍നിന്നും ഫയർഫോഴ്സെത്തി തിയണച്ചു. മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.  ഇതിനു സമീപത്തു നിരവധി വ്യാപാര സ്ഥാപനങ്ങളും കടകളുടെ ഗോഡൗണും പ്രവർത്തിക്കുന്നുണ്ട്. വളരെ പെട്ടെന്ന് തീ അണയ്ക്കാൻ സാധിച്ചത് വലിയ ദുരന്തം ഒഴിവാക്കി.