Spread the love


സ്വന്തം ലേഖിക

video
play-sharp-fill

കണ്ണൂര്‍: സംസ്ഥാനത്ത് യുവാക്കള്‍ക്കിടയില്‍ മയക്കുമരുന്ന് ഉപയോഗം സജീവമാവുകയാണ്. സമീപകാലങ്ങളിലായി തിരുവനന്തപുരം, കൊച്ചി, കോട്ടയം, കണ്ണൂര്‍ തുടങ്ങി സംസ്ഥാനത്തിന്റെ മിക്കയിടങ്ങളിലും മയക്കുമരുന്ന് വില്‍പ്പന നടത്തിയ വന്‍ സംഘത്തെ പോലീസ് പിടികൂടിയിരുന്നു.

യുവതീ-യുവാക്കളെ കൂടാതെ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ വരെ ലഹരിക്കടിമയാകുന്ന കാഴ്ചയാണ് കാണുന്നത്. ഈ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കണ്ണൂരിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി തനിക്ക് നേരിടേണ്ടി വന്നത് വെളിപ്പെടുത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂരില്‍ ഒന്‍പതാം ക്ലാസുകാരനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് സഹപാഠിയായ പെണ്‍കുട്ടി നടത്തിയത്. പതിനാല് വയസുകാരനായ വിദ്യാര്‍ത്ഥി തന്നെ ലഹരിമരുന്നിന് അടിമയാക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. സമാനമായ രീതിയില്‍ ലഹരി നല്‍കി പത്തിലധികം പെണ്‍കുട്ടികളെ ശാരീരികമായി ചൂഷണം ചെയ്തതായി തനിക്കറിയാമെന്നും പെണ്‍കുട്ടി പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.

ആത്മഹത്യ പ്രവണത കാണിച്ച പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കിതോടെയാണ് സംഭവം പുറത്തറിയുന്നത്. സോഷ്യല്‍ മീഡിയ വഴി ബന്ധപ്പെട്ടാണ് ലഹരി കൈമാറ്റം ചെയ്യുന്നത്. സൗഹൃദം സ്ഥാപിച്ച്‌ പതുക്കെ അത് പ്രണയമാണെന്ന് വരുത്തിത്തീര്‍ക്കും. ശേഷം ലഹരി നല്‍കി മയക്കും. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇതിന് കഴിയുമെന്ന് പറഞ്ഞാണ് ആണ്‍കുട്ടി പെണ്‍കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കിയത്. ആദ്യമൊക്കെ സൗജന്യമായിട്ടായിരുന്നു ഇത് നല്‍കിയത്. എന്നാല്‍, ലഹരിക്ക് അടിമയാകുന്നതോടെ പണം ആവശ്യപ്പെടും.

ലഹരിക്കുള്ള പണം ഇല്ലാതെ വന്നാല്‍ ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കും. അല്ലെങ്കില്‍ പൈസയ്ക്കായി ശരീരം വില്‍ക്കാന്‍ ആവശ്യപ്പെടും. മയക്കുമരുന്ന് ലഹരിയില്‍ ശാരീരികമായി ഉപദ്രവിച്ചിരുന്നതായി പെണ്‍കുട്ടി കൗണ്‍സിലിംഗിനിടെ വെളിപ്പെടുത്തി. വിവരമറിഞ്ഞതോടെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. മയക്കുമരുന്ന് ഉപയോഗത്തിന്‍റെയും മറ്റും ഫോട്ടോകളും വീഡിയോകളും പോലീസിന് കൈമാറി. തുടര്‍ന്ന് സഹപാഠിയെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു. ജുവനൈല്‍ ഹോമിലായിരുന്ന കുട്ടിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

ഇതോടെ, ഈ വിദ്യാര്‍ത്ഥിയുടെ പിന്നില്‍ ലഹരി മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണം ശക്തമായി. ഒന്‍പതാംക്ലാസുകാരന് പിന്നിലുള്ള സംഘത്തെ പുറത്ത് കൊണ്ടുവരണമെന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം. ഈ അവസ്ഥ മറ്റാര്‍ക്കും ഉണ്ടാകരുതെന്ന് കരുതിയാണ് കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.