അവിവാഹിതയായ യുവതി ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചു: പ്രസവിച്ചത് ചാപിള്ളയെ; കുട്ടി മരിച്ചതോടെ പ്രതിശ്രുത വരൻ പൊലീസ് കസ്റ്റഡിയിലായി; സംഭവം മൂന്നാറിൽ

അവിവാഹിതയായ യുവതി ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചു: പ്രസവിച്ചത് ചാപിള്ളയെ; കുട്ടി മരിച്ചതോടെ പ്രതിശ്രുത വരൻ പൊലീസ് കസ്റ്റഡിയിലായി; സംഭവം മൂന്നാറിൽ

Spread the love
സ്വന്തം ലേഖകൻ
മൂന്നാർ: വിവാഹത്തിന് മാസങ്ങൾ ബാക്കി നിൽക്കെ പ്രസവം ഒഴിവാക്കാൻ ഗർഭം അലസിപ്പിക്കാനുള്ള യുവതിയുടെ ശ്രമം പരാജയപ്പെട്ടതോടെ അകത്തായത് പ്രതിശ്രുത വരൻ. ഗർഭം അലസിപ്പിക്കാൻ യുവതി
സ്വയം മരുന്നു കഴിച്ച് ചാപിള്ള യെ പ്രസവിച്ച സംഭവത്തിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ. പഴയ മൂന്നാർ ഡിവിഷൻ സെവൻ മല എസ്റ്റേറ്റിലുള്ള യുവാവാണ് അറസ്റ്റിലായത്. പ്രസവത്തെത്തുടർന്ന് അവശ നിലയിലായ കാന്തല്ലൂർ ഗുഹനാഥ് പുര സ്വദേശിനി മൂന്നാർ ടാറ്റാ ആശുപത്രിയിൽ ചികത്സയിലാണ്. പൊലീസ് പറയുന്നതിങ്ങനെ: പ്രണയത്തിലായിരുന്ന. ഇവരുടെ വിവാഹം ജനുവരി മാസത്തിൽ നടത്തുന്നതിന് തീരുമാനിച്ച് വിവാഹ നിശ്ചയവും കഴിഞ്ഞു. എന്നാൽ യുവതി ആറ് മാസം ഗർഭണി ആണന്നുള്ള വിവരം വീട്ടുകാരിൽനിന്നും ഇരുവരും മറച്ചുവെച്ചു. വിവാഹത്തിന് മുൻപ് പ്രസവിക്കുന്നത് ഒഴിവാക്കാൻ ഇരുവരും ചേർന്ന് ഗർഭം അലസിപ്പിക്കുന്നതിനുള്ള മരുന്നു വാങ്ങി .മരുന്ന് കഴിച്ചയിനെത്തുടർന്ന് കടുത്ത വയറ്റു വേദനയുണ്ടായി യുവതിയെ മൂന്നാർ ടാറ്റാ ആശുപത്രിയിൽ തിങ്കളാഴ്ച്ച പ്രവേശിപ്പിച്ചു. രാത്രി രണ്ട് മണിയോടെ ബാത്ത് റൂമിൽ യുവതി ചാപിള്ളയെ പ്രസവിച്ചു. സംഭവം അറിഞ്ഞ ആശുപത്രി അധികൃതർ വിവരം മൂന്നാർ പൊലീസിൽ അറിയിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനയച്ചു. ഗർഭഛിദ്രത്തിന്റ പേരിൽ ഇരുവരുടെയും പേരിൽ കേസ്സേടുത്തു.
യുവാവിനെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. യുവതി പൊലീസ് നിരീക്ഷണത്തിൽ കഴിയുകയാണ്.