Spread the love

ചെങ്ങന്നൂർ:  പതിനാല് കാരിയെ  പ്രണയം നടിച്ച്‌ ലൈംഗിക അതിക്രമം ചെയ്ത യുവാവ് പിടിയിൽ.  വെണ്‍മണി ഏറം മുറിയില്‍ കല്ലിടാംകുഴിയില്‍ തുണ്ടില്‍ അച്ചു (19) ആണ് പിടിയിലായത്.

video
play-sharp-fill

പെണ്‍കുട്ടിയുമായി പ്രണയത്തിലായ പ്രതി പ്രായപൂർത്തി ആയാല്‍ വിവാഹം കഴിച്ചുകൊള്ളാമെന്ന് പറഞ്ഞ് 14കാരിയുടെ വിശ്വാസം നേടിയെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടി താമസിക്കുന്ന വീട്ടിലെത്തി ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.

മകളെ പീഡിപ്പിക്കുന്നത് തടയാൻ ശ്രമിച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കളെ 19കാരൻ ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ തിരുവല്ലാ ഭാഗത്ത് വച്ചാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെങ്ങന്നൂർ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്റ്റ്രേറ്റ് കോടതി 1 മുമ്ബാകെ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.