ഇത് എന്തൊരു നാടാണ്..! ആൺകുട്ടികൾക്കു പോലും പീഡനത്തിൽ നിന്നും രക്ഷയില്ല; പതിനേഴുകാരനെ വയോധികൻ അടക്കമുള്ള മൂന്നംഗ സംഘം പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി

Spread the love

ക്രൈം ഡെസ്‌ക്

video
play-sharp-fill

കണ്ണൂർ: കേരളം എന്ന കൊച്ചു നാട് പീഡനങ്ങളുടെ സ്വന്തം നാടായി മാറുന്നു. പെൺകുട്ടികൾക്കു മാത്രമല്ല ആൺ കുട്ടികൾക്കു പോലും ഈ നാട്ടിൽ രക്ഷയില്ലാത്ത അവസ്ഥയാണ്. കണ്ണൂരിൽ പതിനേഴുകാരനെയാണ് മൂന്നംഗ സംഘം ചേർന്നു പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. പീഡക സംഘത്തിൽ ഒരു വയോധികനും ഉൾപ്പെട്ടിട്ടുണ്ടെന്നതാണ് ഞെട്ടിക്കുന്ന വിവരം.

തളിപ്പറമ്പ് പരിയാരത്ത് 17 വയസുകാരനെയാണ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. പരിയാരം എമ്പേറ്റ് സ്വദേശികളായ വാസു, കുഞ്ഞിരാമൻ, മോഹനൻ എന്നിവരെയാണ് പരിയാരം സിഐ കെവി ബാബു അറസ്റ്റു ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മൂന്ന് പേരും വിദ്യാർത്ഥിയെ പലതവണ പീഡിപ്പിച്ചതായാണ് പരാതി. സംശയം തോന്നിയ വിദ്യാർത്ഥിയുടെ അമ്മാവനാണ് ചൈൽഡ് ലൈനിന് പരാതി നൽകിയത്.

വ്യത്യസ്ഥ ഇടങ്ങളിൽ വെച്ചാണ് പ്രതികൾ വിദ്യാർത്ഥിയെ പീഡനത്തിനിരയാക്കിയത്. വാസു വിദ്യാർത്ഥിയെ എമ്‌ബേറ്റിലെ തന്റെ വീട്ടിൽ കൊണ്ടുപോയി ശേഷമാണ് പീഡിപ്പിച്ചത്. കുഞ്ഞിരാമൻ സ്വന്തം വീട്ടിൽ വച്ച് പീഡിപ്പിച്ചു. ഓഗസ്റ്റ് ഏഴിന് രാവിലെ പ്രതി മോഹനൻ വിദ്യാർത്ഥിയെ ആൾ ഒഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയാണ് പീഡനത്തിന് ഇരയാക്കിയത്.

പ്രതികൾക്കെതിരെ പോക്‌സോ ചുമത്തിയിട്ടുണ്ട്. വൈദ്യപരിശോധനയ്ക്ക് ശേഷം പയ്യന്നൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.