
കടം വാങ്ങിയ സ്വർണവും പണവും തിരികെ നൽകാമെന്ന് പറഞ്ഞ് ലോഡ്ജിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു; 22 കാരിയുടെ പരാതിയിൽ ബസ് കണ്ടക്ടർക്കെതിരെ കേസെടുത്തു
സ്വന്തം ലേഖകൻ
തലശ്ശേരി: കടം വാങ്ങിയ സ്വർണവും പണവും തിരികെ നൽകാമെന്ന് പറഞ്ഞ് ലോഡ്ജിൽ വിളിച്ചുവരുത്തി സുഹൃത്തായ ബസ് കണ്ടക്ടര്‍ ബലാത്സംഗം ചെയ്‌തെന്ന് 22കാരിയുടെ പരാതി. തന്റെ പക്കല്‍നിന്നും നേരത്തെ വാങ്ങിയ സ്വര്‍ണവും പണവും തിരിച്ചുനല്‍കാമെന്ന് പറഞ്ഞാണ് ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയതെന്നും യുവതി പരാതിയില്‍ പറയുന്നു. തലശ്ശേരി പോലീസ് കേസെടുത്തു.
പഴയങ്ങാടി ഭാഗത്ത് സര്‍വീസ് നടത്തുന്ന ബസിലെ കണ്ടക്ടര്‍ പ്രസാദിന് എതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. രഹസ്യമൊഴി രേഖപ്പെടുത്താന്‍ യുവതിയെ തലശ്ശേരി കോടതിയില്‍ മജിസിട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. സെപ്റ്റംബര്‍ 23ന് തലശ്ശേരിയിലെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പരാതി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0