റാണിറൈസിലേയ്ക്ക് ലോഡുമായ പോയ ലോറി സ്‌കൂട്ടറിലിടിച്ച് പനമ്പാലത്ത് യുവതി മരിച്ചു: മരിച്ചത് കല്ലറ സ്വദേശി; അപകടം ആർപ്പൂക്കര പനമ്പാലം കോലേട്ടമ്പലത്തിന് സമീപം

Spread the love
തേർഡ്  ഐ ബ്യൂറോ
കോട്ടയം: റാണിറൈസിലേയ്ക്ക് ലോഡുമായി പോയ ലോറി സ്‌കൂട്ടറിലിടിച്ച് പനമ്പാലത്ത് യുവതി മരിച്ചു. കല്ലറ സ്വദേശിയായ ശ്രീജമോളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. പ്രദേശത്ത് രക്തവും അവശിഷ്ടങ്ങളും ചിതറിക്കിടക്കുകയാണ്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെ മെഡിക്കൽ കോളേജ് മാന്നാനം റൂട്ടിൽ  ആർപ്പൂക്കര പനമ്പാലം കോലേട്ടമ്പലം പാലത്തിന് സമീപമായിരുന്നു അപകടം.  കല്ലറ സ്വദേശിയായ യുവതിയെ വിവാഹം ചെയ്ത് അയച്ചിരിക്കുന്നത് എരമല്ലൂരിലാണ്. നഗരത്തിൽ നിന്നും കല്ലറയിലെ വീട്ടിലേയ്ക്ക് പോകുകയായിരുന്നു യുവതിയെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഈ റോഡിലേയ്ക്ക് ഇറങ്ങി അൽപദൂരം മുന്നോട്ടു പോയപ്പോൾ ലോറിയിൽ ബൈക്കിന്റെ ഹാൻഡിൽ തട്ടുകയായിരുന്നു. തുടർന്ന് ലോറിയിടിച്ച് യുവതി റോഡിൽ വീണു. അബോധാവസ്ഥയിലായ യുവതിയെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും അൽപ സമയം കഴിഞ്ഞപ്പോൾ തന്നെ മരണം സംഭവിച്ചു. സംഭവം അറിഞ്ഞ് ബന്ധുക്കൾ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഗാന്ധിനഗർ പൊലീസ് കേസെടുത്തു.
ആ അപകടം വന്നതെങ്ങനെ , വിശദമായ വാർത്ത ഇവിടെ വായിക്കാം