നരേന്ദ്ര മോദിയെ നേരിടാന്‍ ആരുണ്ടെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കര്‍ണ്ണാടക നല്‍കിയത്,രാജ്യത്ത് 2024 ല്‍ നടക്കുന്ന പൊതുതെരഞെടുപ്പില്‍ കോണ്‍ഗ്രസ് ഈ വിജയം ആവര്‍ത്തിക്കും: -രമേശ് ചെന്നിത്തല
സ്വന്തം ലേഖകൻ
ഹരിപ്പാട് :നരേന്ദ്ര മോദിയെ നേരിടാന്‍ ആരുണ്ടെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കര്‍ണ്ണാടക നല്‍കിയതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് ജനങ്ങളില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞത് വന്‍ വിജയത്തിന് കാരണമായിയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് 2024 ല്‍ നടക്കുന്ന പൊതുതെരഞെടുപ്പില്‍ കോണ്‍ഗ്രസ് ഈ വിജയം ആവര്‍ത്തിക്കും., കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോയ സന്ദര്‍ഭങ്ങളിലെല്ലാം ജനവികാരം ബി ജെ പിക്കെതിരെയാണ് എന്ന് കൃത്യമായി തിരിച്ചറിഞ്ഞിരുന്നു. നരേന്ദ്ര മോദി ആഴ്ചകളോളം കര്‍ണ്ണാടകയില്‍ തമ്ബടിച്ച് പ്രചാരണം നടത്തിയിട്ടും എല്ലാ ഭരണസ്വാധീനവും ദുരുപയോഗം ചെയ്തിട്ടും കോണ്‍ഗ്രസ് മുന്നേറ്റത്തെ തടയാനായില്ല.
യാത്രക്ക് ജനങ്ങളില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞുവെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. മോദിയെ നേരിടാന്‍ ആരുണ്ടെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കര്‍ണ്ണാടക നല്‍കിയത്. 2024 ല്‍ നരേന്ദ്ര മോദിയെ നേരിടേണ്ടത് രാഹുല്‍ ഗാന്ധി തന്നെയെന്ന് ജനങ്ങള്‍ പറഞ്ഞു കഴിഞ്ഞു കര്‍ണ്ണാടക തെരഞ്ഞെടുപ്പോടെ ദക്ഷിണേന്ത്യയില്‍ ബിജപിക്ക് ഒരിടത്തു പോലും ഭരണമില്ലാതായി ,
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജ്യത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മതേതര കക്ഷികളെ യോജിപ്പിച്ചു കൊണ്ടുള്ള മുന്നേറ്റത്തിലുടെ വേണം ഇനിയുള്ള പോരാട്ടം, 2024 ഇന്ത്യ പിടിക്കാന്‍ എല്ലാവരെയും ഒരുമിച്ചു നിര്‍ത്തി മുന്നോട്ട് പോകും. ബി ജെ പി തുടരുന്ന ജനവിരുദ്ധ നയങ്ങള്‍ക്കുള്ള തിരിച്ചടിയാണ് കര്‍ണ്ണാടകയില്‍ കണ്ടത്.
എം.വി.ഗോവിന്ദനും കൂട്ടര്‍ക്കും ബി.ജെ.പിയുമായി നല്ല അന്തര്‍ധാരയാണ്.
കോണ്‍ഗ്രസ് അധികാരത്തിലെത്താന്‍ പാടില്ല മതേതര ശക്തികള്‍ ഒരുമിക്കാന്‍ പാടില്ല എന്ന ചിന്തയാണ് എം.വി ഗോവിന്ദന്റേത്. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അന്തര്‍ധാരയുടെ ഫലമല്ലേ ലാവിലിന്‍ കേസ് 34 തവണ മാറ്റിവച്ചത്. എന്തായാലും രാജ്യത്തെ വീണ്ടെടുക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി കോണ്‍ഗ്രസിനെ വിളിക്കുന്ന കാഴ്ചയാണ് നാം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.