മാരകായുധം കൊണ്ട്  രാമപുരം സ്വദേശിയായ യുവാവിനെ ആക്രമിച്ച സംഭവം; പ്രതി അറസ്റ്റിൽ;  അടിപിടി വധശ്രമം പിടിച്ചുപറി ഉൾപ്പെടെ നിരവധികേസുകളിൽ പ്രതിയായ പോത്ത് വിൻസെന്റാണ് അറസ്റ്റിലായത്

മാരകായുധം കൊണ്ട് രാമപുരം സ്വദേശിയായ യുവാവിനെ ആക്രമിച്ച സംഭവം; പ്രതി അറസ്റ്റിൽ; അടിപിടി വധശ്രമം പിടിച്ചുപറി ഉൾപ്പെടെ നിരവധികേസുകളിൽ പ്രതിയായ പോത്ത് വിൻസെന്റാണ് അറസ്റ്റിലായത്

സ്വന്തം ലേഖകൻ

പാലാ: മാരകായുധം കൊണ്ട് രാമപുരം സ്വദേശിയായ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കുറവിലങ്ങാട് തോട്ടുവ ചിറക്കൽ ജോസഫ് കുട്ടപ്പൻ (തോമസ് വർഗ്ഗീസ്-46) ആണ് അറസ്റ്റിലായത്. പോത്ത് വിൻസെൻറ് എന്നാണ് ഇയാൾ അറിയപ്പെടുന്നത്.

പാല എ. എസ്. പി നിധിൻ രാജ് ഐ.പി.എസിന്റെ നിർദ്ദേശാനുസരണം എസ് .എച്ച്. ഒ കെ.പി തോംസണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാല മുണ്ടുപാലത്ത് വച്ചാണ് രാമപുരം കുണിഞ്ഞി സ്വദേശിയെ മാരകായുധംകൊണ്ട് ആക്രമിച്ചു. കൈയ്ക്കും കണ്ണിനും ​ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ സബ് ഇൻസ്പെക്ടർ ഷാജി സെബാസ്റ്റ്യൻ എ.എസ് .ഐ ബിജു കെ. തോമസ് ,സി. പി. ഒ രഞ്ജിത് സി എന്നിവർ ചേർന്ന് പിറവം പാമ്പാക്കുടയിലുള്ള ഒളിസങ്കേതത്തിൽ നിന്ന് പിടികൂടി.

1999 ൽ ഇടുക്കി മുരിക്കാശ്ശേരിയിൽ ആർഎസ്എസ് പ്രവർത്തകന്റെ കൈ വെട്ടിമാറ്റിയ കേസ്, പാലായിലും തൊടുപുഴയിലും ബൈക്കിലെത്തി മാല പിടിച്ചുപറിച്ച കേസ്, എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ വഞ്ചനാകേസ്, കുറവിലങ്ങാട് പോലീസിനെ ആക്രമിച്ച കേസ് എന്നിവയുൾപ്പെടെ നിരവധി അടിപിടി കേസുകളും ഇയാളുടെ പേരിലുണ്ട്.

ഗാന്ധിനഗർ സ്റ്റേഷനിൽ വധശ്രമക്കേസ് ഉൾപ്പടെ സംസ്ഥാനത്ത് നിരവധി കേസ്സുകളിൽ പ്രതിയായി ശിക്ഷ അനുഭവിച്ചിട്ടുള്ള കുപ്രസിദ്ധ പ്രതി ആണ് വിൻസെൻറ്, പ്രതിയെ പാല കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.