രാജു നാരായണസ്വാമിയ്ക്ക് നിർബന്ധിത വിരമിക്കൽ നൽകേണ്ടതില്ല ; മുഖ്യമന്ത്രി

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ രാജു നാരായണസ്വാമിക്ക് നിർബന്ധിത വിരമിക്കൽ നൽകണമെന്ന ചീഫ് സെക്രട്ടറിതല ശുപാർശ നടപ്പക്കേണ്ടെന്നു മുഖ്യമന്ത്രി. ഇക്കാര്യം രേഖപ്പെടുത്തി ഫയൽ ചീഫ് സെക്രട്ടറിക്ക് കൈമാറി. ഇതോടെ രാജു നാരായണ സ്വാമിക്ക് കേരള കേഡറിൽ തുടരാനാകും.

നാളികേര വികസന ബോർഡ് ചെയർമാൻ സ്ഥാനത്തു നിന്നു മാറ്റിയതിനെതിരെ സ്വാമി കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിൽ തീർപ്പായാൽ രാജു നാരായണസ്വാമിക്ക് കേരള കേഡറിൽ മടങ്ങിയെത്താം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group