രാജു വീണ്ടും കൊവിഡ് മുക്തനായി; പൃഥ്വിരാജ് വീണ്ടും സിനിമാ രംഗത്ത് സജീവമാകുന്നു; കൊവിഡ് പരിശോധനാ ഫലം പുറത്തു വിട്ട് താരം

Spread the love

തേർഡ് ഐ സിനിമ

video
play-sharp-fill

കൊച്ചി: ജോർജാനിൽ നിന്നും ആട് ജീവിതത്തിന്റെ ഷൂട്ടിംങിനു ശേഷം മടങ്ങിയെത്തി ക്വാറന്റയിനിൽ കഴിഞ്ഞ ശേഷം, വീണ്ടും 14 ദിവസം കൂടി പൃഥ്വിരാജിനു കൊവിഡ് പരിക്ഷണ കാലം. കൊവിഡ് ബാധിതനായി ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന പൃഥ്വിരാജിന്റെ പരിശോധനാ ഫലം നെഗറ്റീവ്.

താൻ കൊവിഡ് മുക്തനായി എന്ന വിവരം നടൻ പ്രിഥ്വിരാജ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഒരാഴ്ച കുടി ക്വാറന്റൈനിൽ തുടരുമെന്ന് അദ്ദേഹം അറിയിച്ചു. ജനഗണമന എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഈ മാസം 20 നാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഫോർട്ടുകൊച്ചിയിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച ആന്റിജൻ പരിശോധനയിൽ ഫലം നെഗറ്റീവായി. പരിശോധനാഫലം ഉൾപ്പെടെ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്താണ് താരം സന്തോഷം പങ്കിട്ടത്. എല്ലാവർക്കും നന്ദിയും അറിയിച്ചിട്ടുണ്ട്. സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സിനിമയുടെ ചിത്രീകരണത്തിൽ പങ്കെടുത്ത മുഴുവൻ പേരും ക്വാറന്റൈനിലാണ്.