പത്തനംതിട്ടയിൽ മരുമകന്റെ കുത്തേറ്റ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്; സർവേയറായ പ്രതിയുടെ ബാഗില്‍ നിന്നും വടിവാളും എയര്‍ഗണ്ണും കണ്ടെത്തി; ആക്രമണം വിവാഹബന്ധം വേർപെടുത്താനിരിക്കെ
പത്തനംതിട്ട: മരുമകന്റെ കുത്തേറ്റ് വീട്ടമ്മക്ക് ഗുരുതര പരിക്ക്.
പന്തളം തോന്നല്ലൂർ സ്വദേശി സീനക്ക് (46) ആണ് കുത്തേറ്റത്.
സീനക്ക് നെഞ്ചിലും വയറിലുമായി മൂന്നിടത്ത് കുത്തേറ്റിട്ടുണ്ട്. വീട്ടമ്മയെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തില്‍ സീനയുടെ ഇളയ മകളുടെ ഭർത്താവ് അഞ്ചല്‍ സ്വദേശി ഷമീർ ഖാനെ പൊലീസ് പിടികൂടി. ഷമീറിന്റെ ബാഗില്‍ നിന്നും വടിവാളും എയർഗണ്ണും കണ്ടെത്തി. വിവാഹബന്ധം സീനയുടെ മകള്‍ വേർപെടുത്താനിരിക്കെയാണ് സർവേയറായ ഷമീര്‍ ഭാര്യ വീട്ടിലെത്തിയത്.
Third Eye News Live
0