
ബാഹുബലിയുടെ സംവിധായകൻ രാജമൗലിക്കും കുടുംബത്തിനും കൊവിഡ് ; ട്വിറ്ററിലൂടെ രോഗവിവരം അറിയിച്ച് രാജമൗലി
സ്വന്തം ലേഖകൻ
ചെന്നൈ : ബാഹുബലിയുടെ സംവിധായകൻ എസ്.എസ്. രാജമൗലിക്ക് കൊറോണ വൈറസ് ബാധ. രാജമൗലിയ്‌ക്കൊപ്പം ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
തന്റെ രോഗവിവരം രാജമൗലി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ‘കുറച്ച് ദിവസമായി എനിക്കും കുടുംബാംഗങ്ങൾക്കും ചെറിയ പണിയുണ്ട്. അത് ചകിത്സയ്ക്ക് മുൻപേ കുറഞ്ഞുവെങ്കിലും പിന്നീട് നടത്തിയ പരിശോധനയിൽ ഞങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോക്ടർമാർ നിർദ്ദേശിച്ച പ്രകാരം ഞങ്ങൾ ക്വാറന്റൈനിൽ കഴിയുകയാണെന്ന് രാജമൗലി തന്നെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതിന് പുറമെ മറ്റൊരു ട്വീറ്റിൽ താനും കുടുംബവും സുഖമായിരിക്കുന്നുവെന്നും ആരും രോഗലക്ഷണങ്ങൾ കാണിക്കുന്നില്ലെന്നും അറിയിച്ചു.
ജൂനിയർ എൻ.ടി.ആർ, രാം ചരൺ, ആലിയാബട്ടൻ, അജയ് ദേവ്ഗൺ തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്ന രാജമൗലി സംവിധാനം ചെയ്യുന്ന രൗദ്രം രണം രുധിരം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ചിരിക്കുകയാണ്.