ഷൗക്കത്തലിയോട് സി.പി.എമ്മിനുള്ള കലിപ്പ്..!ബലിയാടായത് എസ് ഐ മുതൽ സീനിയർ ഡിവൈഎസ്പി വരെയുള്ള നിരവധി ഉദ്യോഗസ്ഥർ;അർഹതപ്പെട്ട പ്രമോഷൻ മൂന്ന് വർഷം  തടയപ്പെട്ടു ;സേനയിൽ അമർഷം പുകയുന്നു

ഷൗക്കത്തലിയോട് സി.പി.എമ്മിനുള്ള കലിപ്പ്..!ബലിയാടായത് എസ് ഐ മുതൽ സീനിയർ ഡിവൈഎസ്പി വരെയുള്ള നിരവധി ഉദ്യോഗസ്ഥർ;അർഹതപ്പെട്ട പ്രമോഷൻ മൂന്ന് വർഷം തടയപ്പെട്ടു ;സേനയിൽ അമർഷം പുകയുന്നു

Spread the love

ഏ കെ ശ്രീകുമാർ

കൊച്ചി:  എസ്.പി ഷൗക്കത്തലിയോടുള്ള കലിപ്പ് സി.പി.എം തീർത്തപ്പോൾ ബലിയാടായത്  എസ് ഐ മുതൽ സീനിയർ ഡിവൈഎസ്പി വരെയുള്ള നിരവധി ഉദ്യോഗസ്ഥരാണ് . മറ്റ് വകുപ്പുകളിൽ കൃത്യമായി പ്രമോഷൻ ലഭിക്കുമ്പോഴാണ് പ്രളയത്തിലും കൊറോണക്കാലത്തും വിശ്രമമില്ലാതെ പണിയെടുത്ത പോലീസിനോട് സർക്കാരിൻ്റെ ഇരട്ടത്താപ്പ്. അർഹതപ്പെട്ട പ്രമോഷൻ ലഭിക്കാതെ റിട്ടയർ ചെയ്യേണ്ടി വരുന്നതിലുള്ള അമർഷമാണ് സേനയിലുള്ളത്.നിരവധി ഉദ്യോഗസ്ഥരാണ് ഇത്തരത്തിൽ റിട്ടയർ ചെയ്തത്.    ഷൗക്കത്തലിയ്ക്കു ഐ.പി.എസ് നൽകുന്നത് കഴിഞ്ഞ മൂന്ന് വർഷമായി തടഞ്ഞു വച്ചാണ് സി.പി.എം പ്രതികാരം തീർത്തത് . സേനയിൽ അമർഷം പുകഞ്ഞതോടെ സത്യസന്ധനായ ഉദ്യോഗസ്ഥനെ മാറ്റി നിർത്താനാവില്ലന്ന് മനസിലാക്കി കഴിഞ്ഞയാഴ്ച  ഐപിഎസ് നല്കേണ്ടവരുടെ  ലിസ്റ്റ് കേന്ദ്രത്തിന്  നല്കാൻ സർക്കാർ തീരുമാനിച്ചു .

കേരളത്തിൽ നിന്നും ഐ.പി.എസ് ലഭിക്കേണ്ട ഉദ്യോഗസ്ഥരുടെ പട്ടികയിൽ ഒന്നാം പേരുകാരനാണ് എസ്.പി ഷൗക്കത്തലി.എന്നാൽ പതിമൂന്നാമനായാണ് ലിസ്റ്റിൽ കയറിക്കൂടിയത്. സർക്കാരിന്റെയും സി.പി.എമ്മിന്റെയും കണ്ണിലെ കരടാണ് ഷൗക്കത്തലി. അതുകൊണ്ടു തന്നെ ഇദ്ദേഹത്തിന് ഐ.പി.എസ് ലഭിക്കാൻ സർക്കാർ ആഗ്രഹിച്ചിരുന്നില്ല.. ഈ സാഹചര്യത്തിലാണ് പൊലീസ് ഉദ്യോഗസ്ഥർക്കു ഐ.പി.എസ് ലഭിക്കുന്നത് തടയാൻ സർക്കാർ ശുപാർശ വൈകിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷൗക്കത്തലിയോടുള്ള സർക്കാരിന്റെ വൈരാഗ്യത്തിന്റെ ദുരിതം അനുഭവിക്കുന്നത് നിരവധി  നോൺ ഐ പി എസ്  എസ് പി മാർ മുതൽ എസ് ഐ മാർ വരെയുള്ളവരാണ്.ഷൗക്കത്തലിയോട് സർക്കാർ സ്വീകരിച്ച പ്രതികാര നടപടി മൂലം, ഷൗക്കത്തലിയ്ക്കു ശേഷം ഐ.പി.എസ് ലഭിക്കേണ്ട അൻപതോളം പൊലീസ് ഉദ്യോഗസ്ഥരാണ് ദുരിതത്തിലായി.

നിലവിൽ സർക്കാരിന്റെ പ്രതികാര നടപടി മൂലം കഴിഞ്ഞ മൂന്ന് വർഷമായി അർഹതപ്പെട്ട സ്ഥാനക്കയറ്റമാണ് ഈ പൊലീ്‌സ് ഉദ്യോഗസ്ഥർക്കു നഷ്ടമാകുന്നത്. നിലവിൽ ഷൗക്കത്തലി കേരള പൊലീസിൽ നിന്നും ഡെപ്യൂട്ടേഷനിൽ എൻ.ഐ.എയിൽ എത്തിയിരിക്കുകയാണ്. സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്നതിനായുള്ള എൻ.ഐ.എ സംഘത്തിലും ഷൗക്കത്തിലിയുണ്ട്. ഈ സാഹചര്യത്തിൽ ഐ.പി.എസ് കൂടി ലഭിച്ചാൽ  സർക്കാരിനെ കൊണ്ട് ‘ക്ഷ ‘ പറയിപ്പിക്കും എന്നുറപ്പാണ്.

ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ സി.പി.എമ്മിന്റെ പാർട്ടി ഗ്രാമമായ മുടക്കോഴി മലയിൽ കയറി പിടികൂടിയതും, കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്ന മോഹനൻ മാസ്റ്ററെ റോഡിൽ തടഞ്ഞു നിർത്തിയതും എല്ലാം പാർട്ടിയുടെ കണ്ണിലെ കരടാക്കി ഷൗക്കത്തലിയെ മാറ്റിയിരുന്നു. ഇതോടെയാണ് ഷൗക്കത്തലിയ്ക്കു ഐ.പി.എസ് നൽകാതിരിക്കാൻ വേണ്ടി മൂന്ന് വർഷമായി ഐ.പി.എസ് ശുപാർശ കേന്ദ്രത്തിനു നല്കാതെ സർക്കാർ വൈകിപ്പിച്ചത്. എന്നാൽ മറ്റു സംസ്ഥാനങ്ങളാകട്ടെ അർഹതപ്പെട്ട  ഐ പി എസ് കൃത്യമായി കേന്ദ്രത്തോട് ചേദിച്ചു വാങ്ങുന്നുമുണ്ട്