കാലവർഷം: ഇന്ന് ശരാശരി മഴ മാത്രം: കോട്ടയത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: കാലവർഷത്തെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കാസർകോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലും വയനാടിന്റെ പടിഞ്ഞാറൻ മേഖലകളിലും ഇടവിട്ട് തുടർച്ചയായി ഉണ്ടാകും.

മലപ്പുറം ജില്ലയിൽ ഇന്ന് രാത്രി ഒൻപതു മണി വരെ ഇടവിട്ട ചാറ്റൽ/ശരാശരി മഴ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട്, തൃശൂർ ജില്ലകളിൽ ഇടവിട്ട ചാറ്റൽ മഴ. എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ രാവിലെ മുതൽ ഉച്ച വരെ ഒറ്റപ്പെട്ട ചാറ്റൽ മഴ, ഉച്ച മുതൽ വൈകിട്ട് വരെ ഇടവിട്ട ശരാശരി മഴ. രാത്രി ചാറ്റൽ മഴ.

കേരള തീരത്തു ഇന്ന് കാറ്റിന്റെ ദിശ പടിഞ്ഞാറു നിന്നും വീശുന്നു ശരാശരി വേഗത മണിക്കൂറിൽ 25 കിലോമീറ്റർ. ഇടയ്ക്കിടെ വേഗത മണിക്കൂറിൽ 40 കിമീ വരെ ഉയരാം.