സംസ്ഥാനത്ത് കാലാവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് : ഇടുക്കിയൊഴികെ എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട് ; അടുത്ത മൂന്ന് മണിക്കൂറിനിടെ കോട്ടയത്തും ആലപ്പുഴയിലും മഴയ്ക്ക് സാധ്യത
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസസ്ഥാനത്ത് വരുന്ന ദിവസങ്ങളിൽ കാലവർഷം ശക്തമാകുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. 22 മുതൽ 26 വരെയുളള ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.
കാലവർഷം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിൽ വെളളിയാഴ്ച ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിൽ അതി തീവ്ര മഴ പെയ്യുമെന്ന പ്രവചനത്തിന്റെ ഭാഗമായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനിടെ, അടുത്ത മൂന്ന് മണിക്കൂറിനിടെ കോട്ടയം, ആലപ്പുഴ എന്നി ജില്ലകളിൽ ചിലയിടങ്ങളിൽ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് കനത്ത മഴയ്ക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ബുധനാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
വ്യാഴാഴ്ചയും വെളളിയാഴ്ച സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുമെന്നാണ് പ്രവചനം. വ്യാഴാഴ്ച പാലക്കാട്, വയനാട് ജില്ലകൾ ഒഴികെയുളള എല്ലായിടത്തും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.