
കനത്ത മഴ: കൊല്ലം -തേനി ദേശീയ പാതയില്‍ മത്തായി കൊക്കക്ക് സമീപം റോഡ് ഇടിഞ്ഞ് 50 മീറ്റര്‍ മണ്ണ് ഒലിച്ചുപോയി; റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീണത് സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക്; വാഹന ഗതാഗതം ഭാഗികമാക്കി; ഭീതിയിൽ ജനങ്ങൾ
പീരുമേട്: കനത്ത മഴയില്‍ കൊല്ലം -തേനി ദേശീയ പാതയില്‍ മത്തായി കൊക്കക്ക് സമീപം റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു.
ഇതേത്തുടർന്ന് അൻപത് മീറ്ററോളം ദൂരം മണ്ണ് ഒലിച്ചു പോയി. മണ്ണ് ഇടിഞ്ഞ്
കനത്ത മഴയെ തുടർന്ന് റോഡില്‍ വലിയ നിലയില്‍ വെള്ളക്കെട്ട് ഉണ്ടാവുകയും ഈ വെള്ളം താഴേക്ക് ഒലിച്ച് ഇറങ്ങിയതുമാണ് സംരക്ഷണഭിത്തി ഇടിയാൻ കാരണമായി പറയുന്നത്.
വീണ്ടും മഴ ശക്തമായാല്‍ ബാക്കി ഭാഗം കൂടി ഇടിയാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് താഴെ സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്കാണ് വീണത്. ഇവിടെ താല്‍ക്കാലികമായി നിർമ്മിച്ച ഷെഡിനും തകരാർ സംഭവിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്നതാണ്. ഇവർ രാവിലെ ജോലിക്ക്‌പോയിരുന്നതിനാൽ കൂടുതല്‍ അപകടം ഒഴിവായി. നിർമ്മാണ പ്രവർത്തനങ്ങള്‍ക്കായി സൂക്ഷിച്ചിരുന്ന സാധനസാമഗ്രിഹികള്‍ക്ക് മുകളിലാണ് മണ്ണ് ഇടിഞ്ഞ് വീണത്
മത്തായികൊക്ക പ്രദേശം സ്ഥിരമായി അപകട മേഖലയാണ്. ഏതാനും മാസങ്ങള്‍ക്ക് മുൻപ് ഈ പ്രദേശത്ത് മലമുകളില്‍ നിന്നും പാറക്കഷണങ്ങള്‍ ഇളകി വീണിരുന്നു. റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം ഭാഗികമാക്കി.
പീരുമേട് പഞ്ചായത്ത് അധികൃതർ, പൊലീസ്, പൊതുമരാമത്ത് വകുപ്പ്, റവന്യൂ വിഭാഗം ഫയർഫോഴ്‌സ് യൂണീറ്റ് എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി . ആദ്യഘട്ടത്തില്‍ റോഡില്‍ ഉണ്ടായ വെള്ളക്കെട്ട് നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ തുടങ്ങി.