
രാത്രിയിലും പെരുമഴ..! പുലർച്ചെ വരെ കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ; വൻ നാശനഷ്ടങ്ങൾ; മൂലവട്ടത്ത് വീടിന്റെ അടുക്കള ഇടിഞ്ഞു വീണു; വീട്ടുകാര്‍ രക്ഷപെട്ടതു തലനാരിഴയ്ക്ക്; പരിയാരം മേഖലയിലെ മൂന്നു വീടുകള്‍ കാറ്റിലും മഴയിലും തകര്‍ന്നു; മരങ്ങള്‍ ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെടുകയും വൈദ്യുതി മുടങ്ങുകയും ചെയ്തു
കോട്ടയം: പകല്‍ മാനം തെളിഞ്ഞു നിന്നത് ആശ്വാസമായെങ്കിലും ഉച്ചയോടെ ജില്ലയില്‍ വീണ്ടും ശക്തമായി.
കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന മഴ ദുരിതം ഇന്നും ജില്ലയില്‍ ആവര്‍ത്തിച്ചു.
മൂലവട്ടം കുറ്റിക്കാട് ക്ഷേത്രത്തിനു സമീപത്തെ വീടിന്റെ അടുക്കള ഇടിഞ്ഞു വീണു. വീടിന്റെ ഒരു വശം ഇടിയുന്ന ശബ്ദം കേട്ടു വീട്ടുകാര്‍ ഓടിമാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
പുത്തന്‍ വീട്ടില്‍ പി.കെ. റെജിയുടെ വീടാണ് ഇടിഞ്ഞു വീണത്. ചൊവ്വാഴ്ച ഉച്ചയ്ക്കു രണ്ടരയോടെ കനത്ത മഴയത്താണു വീടിന്റെ അടുക്കളയുടെ ഒരു ഭാഗവും, ഒരു മുറിയുടെ ഒരു ഭാഗവും ഇടിഞ്ഞു താണത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

റെജിയുടെ അമ്മയും ഭാര്യയും മകളുമാണ് അടുക്കള ഇടിഞ്ഞപ്പോള്‍ വീട്ടിലുണ്ടായിരുന്നത്. തുടര്‍ന്ന്, ശബ്ദം കേട്ടു വീട്ടുകാര്‍ മാറുകയായിരുന്നു. കനത്ത മഴയെ തുടര്‍ന്നാണു വീട് ഇടിഞ്ഞു വീണത്. അപകടത്തെ തുടര്‍ന്നു വില്ലേജ്, നഗരസഭ അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച പുലര്‍ച്ചെ ഉണ്ടായ ശക്തമായ കാറ്റിലും, മഴയിലും ജില്ലാ ജനറല്‍ ആശുപത്രിയുടെ മോര്‍ച്ചറി കെട്ടിടത്തിന് മുകളിലേക്ക് വന്‍മരം കടപുഴകി വീണു, കെട്ടിടം ഭാഗികമായി തകര്‍ന്നു. അപകടത്തെത്തുടര്‍ന്നു മോര്‍ച്ചറിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
പോസ്റ്റുമാര്‍ട്ടം നടപടികളും നിര്‍ത്തിവച്ചു. രാവിലെ ഡ്യൂട്ടിക്ക് എത്തിയ ജീവനക്കാരാണ് മരം വീണത് കണ്ട് അധികൃതരെ വിവരം അറിയിച്ചത്.
പരിയാരം മേഖലയിലെ മൂന്നു വീടുകള്‍ കാറ്റിലും മഴയിലും തകര്‍ന്നു. പരിയാരം അഞ്ചേരിയില്‍ കഴിഞ്ഞ ദിവസം വൈകിട്ടുണ്ടായ കാറ്റില്‍ തേക്കുംകാട്ടില്‍ വര്‍ണ്മഗീസിന്റെ പുരയിടത്തില്‍ നിന്നിരുന്ന റബര്‍ മരങ്ങള്‍, ആഞ്ഞിലി, പ്ലാവ് തുടങ്ങിയ വന്‍മരങ്ങളാണ് കടപുഴകിയത്.
വര്‍ഗീസിന്റെ വീടിന്റെ മുകളിലേക്ക് റബര്‍ മരം വീണ് വീടിന്റെ മേല്‍ക്കൂരയും ഷീറ്റുകളും തകര്‍ന്നു. വീടിനുള്ളിലെ സാധനസാമഗ്രികള്‍ മഴയിലും കാറ്റിലും നശിച്ചു. സമീപവാസിയായ ബിജു തോപ്പിലിന്റെ വീട് ഭാഗികമായി തകര്‍ന്നു.
മറ്റൊരു അയല്‍വാസിയായ തങ്കമ്മയുടെ വീട് പൂര്‍ണമായും തകര്‍ന്നു. തങ്കമ്മയുടെ വീട് പൂര്‍ണമായും മരങ്ങള്‍ക്കും മരച്ചില്ലകള്‍ക്കും അടിയിലാണ്.
സമീപത്തെ റോഡിലേയ്ക്കും വൈദ്യുതി ലൈനുകളിലേക്കും മരങ്ങള്‍ ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെടുകയും പ്രദേശത്തെ വൈദ്യുതി മുടങ്ങുകയും ചെയ്തു. കോട്ടയത്ത് നിന്നെത്തിയ അഗ്‌നിശമനസേനാംഗങ്ങളും പ്രദേശവാസികളും ചേര്‍ന്ന് റോഡിലേക്ക് വീണ മരങ്ങള്‍ വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.