video
play-sharp-fill
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം : കേരളത്തിൽ വരും ദിവസങ്ങളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം : കേരളത്തിൽ വരും ദിവസങ്ങളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ തീരത്ത് രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

അതേസമയം ന്യൂനമർദ്ദം നാളെ ആന്ധ്രാതീരം തൊടും. ഒഡീഷ, ആന്ധ്രയുടെ തീരം എന്നിവിടങ്ങളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് തെലങ്കാനയിലൂടെ ഗുജറാത്തിലേക്ക് കടക്കുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായി ഈ സംസ്ഥാനങ്ങളിലും വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മഹാരാഷ്ട്ര തീരത്തിന് സമീപം അറബിക്കടലിൽ ചുഴലിക്കാറ്റിന് സമാനമായ സാഹചര്യം ഉരുത്തിരിഞ്ഞിട്ടുണ്ട്. മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരളം വരെയുളള പ്രദേശത്ത് തിരമാല ഉയരാൻ സാധ്യതയുണ്ട്.

ഇതിന്റെ ഫലമായി രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കാം. അതേസമയം ഒറ്റപ്പെട്ട കനത്തമഴയ്ക്കുളള സാധ്യതയും തളളിക്കളയാൻ സാധിക്കില്ല.

ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിൽ കേരളം, കർണാടക, കൊങ്കൺ തീരം എന്നിവിടങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.