video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Friday, May 23, 2025
HomeLocalKottayamദുരിതത്തിന് ആശ്വാസമായി; സന്തോഷത്തോടെ അവർ വീട്ടിലേയ്ക്ക് മടങ്ങി

ദുരിതത്തിന് ആശ്വാസമായി; സന്തോഷത്തോടെ അവർ വീട്ടിലേയ്ക്ക് മടങ്ങി

Spread the love

സ്വന്തം ലേഖകൻ

ചിങ്ങവനം: മഴക്കെടുതിയിൽ വീടും കുടുംബവും തകർന്ന് നിരാലംബരായി പത്തു ദിവസം ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞവർക്ക് ആശ്വാസകാലം.

ചിങ്ങവനം NSS ഹയർ സെക്കണ്ടറി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ കഴിഞ്ഞവരാണ് ബുധനാഴ്ച രാവിലെ ക്യാമ്പിൽ നിന്നും മടങ്ങിയത്. 10 ദിവസത്തെ ജീവിതത്തിനു ശേഷം വീടുകളിലേയ്ക്ക് മടങ്ങുന്ന ചാന്നാനിക്കാട് കുഴിക്കാട്ടു കോളനി നിവാസികളെ പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും വില്ലേജാഫീസറും മെഡിക്കൽ ഓഫീസറും ചേർന്ന് യാത്രയയച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

50 കുടുംബങ്ങളിലെ 175 പേരാണ് ക്യാംപിൽ ഉണ്ടായിരുന്നത്.
ഇവർക്കു സഹായമെത്തിക്കാൻ വ്യക്തികളും സംഘടനകളും ജനപ്രതിനിധികളും മത്സരിക്കുകയായിരുന്നു

ക്യാംപ് യാതൊരു പരാതിക്കും ഇട നൽകാതെ വിജയത്തിലെത്തിക്കുവാൻ അക്ഷീണം പ്രവർത്തിച്ച പനച്ചിക്കാട് വില്ലേജ് ഓഫീസർ എം.അരുണിനെ കോളനി നിവാസികൾ പ്രത്യേകം അനുമോദിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments