കണ്ണൂര്‍: വന്ദേഭാരത് ഉള്‍പ്പെടെയുള്ള വേഗതയേറിയ തീവണ്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി റെയില്‍വേ ശക്തമായ നടപടികളിലേക്ക്.
പോത്തന്നൂര്‍ മുതല്‍ മംഗളൂരു വരെ 530 കിലോമീറ്റര്‍ ദൂരത്തില്‍ ഇരുവശത്തും സുരക്ഷാവേലി നിര്‍മ്മിക്കുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തിനായി 320 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയിലേക്ക് തീവണ്ടികളെ ഉയര്‍ത്തുമ്പോള്‍ കന്നുകാലികള്‍ അടക്കം പാളത്തിലേക്കു കടക്കുന്നത് വലിയ അപകട സാധ്യതയുണ്ടാക്കുന്നുവെന്ന് സുരക്ഷാ കമ്മിഷണറുടെ റിപ്പോര്‍ട്ടിലുണ്ട്. ഇതിനോട് അനുബന്ധിച്ചാണ് വണ്ടികള്‍ ഓടുന്ന പാതയുടെ ഇരുകരയും അതിരൂക്ഷമായ വേലികള്‍ കൊണ്ട് സുരക്ഷിതമാക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവില്‍ പാലക്കാട് ഡിവിഷനിലെ എട്ട് സെക്ഷനുകളില്‍ വേലി നിര്‍മാണം പുരോഗമിക്കുന്നു. ദക്ഷിണ റെയില്‍വേയിലെ വന്ദേഭാരത് സര്‍വീസുകള്‍ നടത്തപ്പെടുന്ന എല്ലാ മേഖലയിലും ഇതേ മാതൃകയില്‍ സുരക്ഷാ വേലി ഒരുക്കും.