video
play-sharp-fill

പണിമുടക്ക് ദിനത്തിൽ കേരളാ പോലീസെന്ന് കരുതി റെയിൽവേ പോലീസിനോട് കളിക്കാൻ പോയ ഇടതുനേതാക്കളെ കാത്തിരിക്കുന്നത് എട്ടിന്റെ പണി

പണിമുടക്ക് ദിനത്തിൽ കേരളാ പോലീസെന്ന് കരുതി റെയിൽവേ പോലീസിനോട് കളിക്കാൻ പോയ ഇടതുനേതാക്കളെ കാത്തിരിക്കുന്നത് എട്ടിന്റെ പണി

Spread the love


സ്വന്തം ലേഖകൻ

തിരുവനന്തപുരം : പണിമുടക്ക് ദിനത്തിൽ കേരളാ പോലീസെന്ന് കരുതി റെയിൽവേ പോലീസിനോട് കളിക്കാൻ പോയ ഇടതുനേതാക്കളെ കാത്തിരിക്കുന്നത് എട്ടിന്റെ പണി. പണിമുടക്കിന്റെ ഭാഗമായി രണ്ടു ദിവസങ്ങളിൽ തീവണ്ടി തടഞ്ഞ സംഭവത്തിൽ നേതാക്കൾക്കെതിരേ ആർ.പി.എഫ്. കേസെടുത്തു. പണിമുടക്കിന് ട്രെയിൻ തടഞ്ഞവർക്കെതിരെ 3 വർഷം തടവ് ഉൾപ്പെടെ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് റെയിൽവേ സംരക്ഷണസേന കേസെടുത്തത്. തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം വി. ശിവൻകുട്ടി, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസുണ്ട്. ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തിയതിനുള്ള 174-ാം വകുപ്പനുസരിച്ച് ശിക്ഷിക്കപ്പെട്ടാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോലുമാകില്ല. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 49 ട്രെയിനുകളാണ് രണ്ടു ദിവസമായി തടഞ്ഞത്. കേസ് വരുമെന്ന് സമരസമിതിക്കാർക്ക് അറിയാമായിരുന്നു. അപ്പോഴും നിസാര വകുപ്പുകൾ ചേർത്തുള്ള ജാമ്യമുള്ള കേസുകളാണ് പ്രതീക്ഷിച്ചത്. എന്നാൽ റെയിൽവേ പോലീസ് കടുത്ത തീരുമാനം എടുക്കുകയായിരുന്നു.