play-sharp-fill
പലർക്കും എന്റെ ശരീരത്തോട് ആയിരുന്നു പ്രണയം, അതുകൊണ്ട് തന്നെ പലരും എന്നെ വാഗ്ദാനങ്ങൾ നൽകി വഞ്ചിട്ടുണ്ട് : തുറന്നുപറച്ചിലുകളുമായി റായ് ലക്ഷ്മി

പലർക്കും എന്റെ ശരീരത്തോട് ആയിരുന്നു പ്രണയം, അതുകൊണ്ട് തന്നെ പലരും എന്നെ വാഗ്ദാനങ്ങൾ നൽകി വഞ്ചിട്ടുണ്ട് : തുറന്നുപറച്ചിലുകളുമായി റായ് ലക്ഷ്മി

സ്വന്തം ലേഖകൻ

കൊച്ചി : സിനിമാരംഗത്ത് നടി,മോഡൽ എന്നീ നിലകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് റായ് ലക്ഷ്മി. വളരെ ചുരുങ്ങിയ നാളുകൾക്കൊണ്ട് തെന്നിന്ത്യൻ സിനിമാ രംഗത്ത് തന്റേതായ ചുവട് ഉറപ്പിക്കാൻ ലക്ഷ്മി റായിക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ തുറന്ന് പറച്ചിലുകളുമായി താരം രംഗത്ത് എത്തിയിരിക്കുകയാണ്.

ഡേറ്റിംഗ് സമയത്ത് എല്ലാം ആസ്വദിച്ചിട്ടുണ്ടെന്ന് റായ് ലക്ഷ്മി ഇപ്പോൾ തുറന്ന് പറയുകയാണ്. എനിക്ക് എല്ലാം ക്രസ് ആയിരുന്നു. വൺ നൈറ്റ് സ്റ്റാന്റിനോട് എനിക്ക് യോജിപ്പില്ല. അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൺ നെറ്റ് സ്റ്റാൻഡിംഗ് മാനസിക അടുപ്പത്തിന് താല്പര്യമില്ലാത്ത പരിപാടിയാണ് അത്. അതിനാൽ ഇതിനെ പിന്തുണയ്ക്കുന്നെങ്കിലും ഇത് പിന്തുടരാൻ താല്പര്യമില്ല. അപരിചിതനുമൊത്ത് കഴിയുന്നത് പ്രയാസകരമാണ്. പരിചയമുള്ള എല്ലാവരുമായും ഇത്തരത്തിൽ അടുപ്പം സൂക്ഷിക്കാറുമില്ലെന്നും റായ് ലക്ഷ്മി പറഞ്ഞു.

നമുക്ക് സ്‌നേഹവും വിശ്വാസവും വേണം. സന്തോഷിച്ചിട്ടുണ്ട് ,വിഷമിച്ചിട്ടുണ്ട് ,തമാശകങൾ പറഞ്ഞിട്ടുണ്ട് , പക്ഷേ പലരും തന്നെ വഞ്ചിക്കുകയായിരുന്നു എന്ന് താരം ഇപ്പോൾ തുറന്ന് പറയുകയാണ്. പ്രണയവികാരങ്ങളെ നിയന്ത്രിക്കുന്നതിന് താൽപര്യമില്ല എന്നും റായ് ലക്ഷ്മി പറയുന്നു.

തനിക്ക് പങ്കാളികൾക്കൊപ്പം യാത്ര ചെയ്യാൻ ഇഷടമാണ്. പാചകം ചെയ്ത് ഒരുമിച്ച കഴിക്കണം. അദ്ദേഹത്തെ സന്തോഷത്തോടെ ഇരിക്കാൻ വേണ്ടത് ചെയ്യും. പുള്ളി മനസ്സിൽ ആഗ്രഹിക്കുന്നത് സർപ്രൈസ് പോലെ നൽകും.

സ്‌കൂളിൽ പഠിക്കുമ്പോഴാണ് തന്റെ ആദ്യ പ്രണയം മൊട്ടിട്ടതെന്നും റായ് ലക്ഷ്മി പറയുന്നു. അത് നടന്മാരോടായിരുന്നു. സത്യസന്ധതയും വിശ്വാസ്യതയും ഉള്ള പങ്കാളികളോടാണ് തനിക്ക് താല്പര്യം എന്നും താരം പറയുന്നു.അങ്ങനെ ഉള്ളവരെ അപൂർവമായി മാത്രമേ കണ്ടെത്താൻ കഴിയുകയുള്ളു.

പലർക്കും തന്റെ ശരീരത്തോടായിരുന്നു പ്രണയം. പിന്നീടാണ് അത് മനസ്സിലാക്കിയതും. പലരും ശരീരത്തിന്റെ വലുപ്പവും നിറവും പറഞ്ഞ് കളിയാക്കുകയും തുറിച്ച് നോക്കുകയും ചെയ്തു. ഇതേ കാരണത്താൽ ഏറെ പേർ സ്‌നേഹിക്കുകയും ചെയ്തു.

അതുകൊണ്ട് തന്നെ സുന്ദരമായ ശരീരം വേദനിപ്പിച്ചിട്ടില്ല,ശരീരത്തിന്റെ വലുപ്പം അസ്വസ്ഥമാക്കിയിട്ടില്ല. അഭിനയത്തേക്കാൾ ഏറെ ശരീര സൗന്ദര്യം കൊണ്ട് മാത്രമായിരുന്നു ഈ നിലയിൽ എത്തിയിരുന്നത് എന്നും അതുകൊണ്ട് തന്നെ പലരും വാഗ്ദാനങ്ങൾ നൽകി തന്നെ വഞ്ചിച്ചിട്ടുണ്ട് എന്നും റായ് ലക്ഷ്മി തുറന്നടിക്കുകയാണ് ഇപ്പോൾ,

തെന്നിന്ത്യയിൽ നിന്നും ബോളിവൂഡിലേക്ക് ചേക്കേറിയ താരം സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമാണ്. സിനിമയിലേക്ക് എത്തുന്നതിന് മുന്നേ പരസ്യ ചിത്രങ്ങളിൽ മോഡലായിരുന്ന താരം സിലിക്കൺ ഫുട് വെയേർസ് ,ജോസ്‌കോ ജൂവല്ലേഴ്‌സ് , ഇമ്മാനുവേൽ സിൽക്‌സ് എന്നിവയുടെ പരസ്യ ചിത്രങ്ങളിലും മോഡലായി തിളങ്ങി.

2005 ൽ പുറത്തിറങ്ങിയ കാർക കസദര എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയിലേക്ക് ചുവട് വയ്ക്കുകയും ചെയ്തു.പിന്നീട് ധർമപുരി, നെഞ്ചൈ തൊടു തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. അതേ സമയം അണ്ണൻ തമ്ബി, ടു ഹരിഹർ നഗർ , ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ് എന്നീ ചിത്രങ്ങളിലൂടെ മലയാളചലച്ചിത്രരംഗത്തും താരം ഏറെ ശ്രദ്ധിക്കപ്പെട്ടു.

മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പം അണ്ണൻതമ്പി, ചട്ടമ്പിനാട് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ലക്ഷ്മി മോഹൻലാലിനൊപ്പം റോക്ക് ആൻഡ് റോൾ, ക്രിസ്ത്യൻബ്രദേഴ്‌സ്, കാസനോവ എന്നീ ചിത്രങ്ങളിലും വേഷമിട്ടിരുന്നു . 2014ൽ താരം തന്റെ പേര് റായ് ലക്ഷ്മി എന്നാക്കി മാറ്റുകയായിരുന്നു. രാജാധിരാജയാണ് റായ് ലക്ഷ്മി ഏറ്റവും ഒടുവിലായി അഭിനയിച്ച മലയാള ചിത്രം.

Tags :