ഒടുവിൽ രാഹുലെത്തുന്നു: വയനാട്ടിലെ രക്ഷാപ്രവർത്തനത്തിനിറങ്ങാൻ

ഒടുവിൽ രാഹുലെത്തുന്നു: വയനാട്ടിലെ രക്ഷാപ്രവർത്തനത്തിനിറങ്ങാൻ

Spread the love

സ്വന്തം ലേഖകൻ

വയനാട്: സംസ്ഥാനത്ത് കനത്ത മഴയും , ദുരന്തങ്ങളും തുടരുന്ന  സാഹചര്യത്തിൽ വയനാട്ടിലെ സ്ഥിതിഗതികൾ വിലയിരുത്താൻ രാഹുൽ ഗാന്ധി  നേരിട്ട് എത്തുന്നു. ഞായറാഴ്ച രാവിലെ കൂടി രാവിലെ യോടു കൂടി രാഹുൽ ഗാന്ധി വയനാട്ടിൽ എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
കരിപ്പൂരില്‍ എത്തുന്ന രാഹുല്‍ മലപ്പുറം കളക്‌ട്രേറ്റില്‍ നടക്കുന്ന പ്രളയ അവലോകന യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് തിങ്കളാഴ്ചയാകും വയനാട്ടിലെത്തുക. രാഹുല്‍ഗാന്ധിയുടെ മണ്ഡലം ഉള്‍പ്പെടുന്ന മലപ്പുറം, വയനാട് കളക്‌ട്രേറ്റുകള്‍ കേന്ദ്രീകരിച്ചായിരിക്കും അദ്ദേഹത്തിന്റെ സന്ദര്‍ശനം.

നേരത്തെ കേരളത്തിലെത്താന്‍ അദ്ദേഹം സന്നദ്ധത അറിയിച്ചിരുന്നെങ്കിലും രക്ഷപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രാഹുല്‍ സന്ദര്‍ശനം മാറ്റിവെക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കാലവര്‍ഷക്കെടുതി നേരിടാന്‍ കേരള സര്‍ക്കാരിന് എല്ലാ സഹായങ്ങളും ചെയ്യുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അറിയിച്ചു.
വയനാട്ടിലെ സാഹചര്യം നേരിട്ടു വിലയിരുത്തുന്ന രാഹുൽഗാന്ധി ഇത് സംബന്ധിച്ച് കേന്ദ്രസർക്കാറിനെയും നരേന്ദ്രമോദിയും വിവരം ധരിപ്പിക്കും എന്നാണ് സൂചന. നാശ നഷ്ടങ്ങളുടെയും മരണങ്ങളുടെയും വിവരങ്ങൾ രാഹുൽഗാന്ധിയിലൂടെ കേന്ദ്രത്തിൽ എത്തിച്ചാൽ കൂടുതൽ സഹായം സംസ്ഥാനത്തിന് നേടിയെടുക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ രാഹുൽഗാന്ധിയുടെ വരവിനെ പ്രതീക്ഷയോടെയാണ് കേരളം കാണുന്നത്. എന്നാൽ ആൽ രാഹുൽ ഗാന്ധിയെത്തുന്നത് വയനാട്ടിലെ രക്ഷാ പ്രവർത്തനത്തെ ബാധിക്കുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.