
വിൻഡീസിനെതിരായ ടി20 പരമ്പരയിൽ രാഹുൽ കളിച്ചേക്കില്ല
വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിൽ കെഎൽ രാഹുൽ കളിച്ചേക്കില്ല. കോവിഡ്-19 ബാധിതനായ രാഹുലിന് ഒരാഴ്ച കൂടി വിശ്രമം അനുവദിച്ചതായാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് വിൻഡീസിനെതിരായ ടി20 പരമ്പരയും താരത്തിന് നഷ്ടമാകുന്നത്.
ഐപിഎല്ലിന് ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ഇന്ത്യയെ നയിക്കേണ്ടിയിരുന്നത് രാഹുലായിരുന്നു. എന്നാൽ പരമ്പര ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് രാഹുലിന് പരിക്കേറ്റിരുന്നു. ഇതോടെ പിന്നീടുള്ള മത്സരങ്ങളൊന്നും രാഹുലിന് കളിക്കാനായില്ല. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു രാഹുൽ.
ഇതിനിടയിലാണ് രാഹുലിന് കൊവിഡ് ബാധിച്ചത്. താരത്തിന്‍റെ ഐസൊലേഷൻ ഇന്ന് പൂർത്തിയാകും. എന്നാൽ രാഹുലിന് ഒരാഴ്ച കൂടി വിശ്രമം നൽകാൻ ബിസിസിഐ മെഡിക്കൽ ടീം നിർദേശം നൽകിയിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിൽ രാഹുലിന് കളിക്കാൻ കഴിഞ്ഞേക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. എന്നാൽ അതിനുള്ള സാധ്യത അപ്രത്യക്ഷമായെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
