രാഹുലിന്റെ കുതിപ്പ് വയനാട്ടിൽ: കെട്ടിവച്ച കാശ് പോലും കിട്ടാതെ തുഷാർ വെള്ളാപ്പള്ളി; വയനാട്ടിൽ മത്സരം പോലും നടത്താനാവാതെ എൻഡിഎ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൽപ്പറ്റ: രാഹുൽഗാന്ധിയുടെ പടയോട്ടത്തിലും യുഡിഎഫിന്റെ കേരളത്തിലെ തരംഗത്തിലും തകർന്നടിഞ്ഞ് വയനാട്ടിലെ ബിജെപി. കനത്ത മത്സരം കാ്‌ഴ്ച വയ്ക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി രംഗത്തിറങ്ങിയ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയ്ക്ക് ഒരു ഘട്ടത്തിലും രാഹുൽ ഗാന്ധിയ്ക്ക് വെല്ലുവിളിയാകാൻ സാധിച്ചില്ല. രാഹുലിന്റെ ലീഡ് ര്ണ്ടു ലക്ഷം കടന്നപ്പോൾ അരലക്ഷം വോട്ടിന്റെ ലീഡ് പോലും നേടാൻ തുഷാറിന് സാധിച്ചിട്ടില്ല.
340642 വോട്ട് രാഹുൽ ഗാന്ധി നേടിയപ്പോൾ, 40206 വോട്ട് മാത്രമാണ് തുഷാർ വെള്ളാപ്പള്ളിയ്ക്ക് നേടാൻ സാധിച്ചത്. രാഹുൽ ഗാന്ധിയുടെ തൊട്ടടുത്ത എതിർസ്ഥാനാർത്ഥിയായ സി.പി.ഐ സ്ഥാനാർത്ഥി പി.പി സുനീറിന് 129190 വോട്ടാണ് ലഭിച്ചത്.