play-sharp-fill
രാഹുൽ ഗാന്ധി നാളെ വയനാട്ടിൽ: രാജി സമർപ്പിക്കുന്നതിന് മുൻപ് വയനാട്ടിലെ ജനങ്ങളോട് നന്ദി അർപ്പിക്കാൻ

രാഹുൽ ഗാന്ധി നാളെ വയനാട്ടിൽ: രാജി സമർപ്പിക്കുന്നതിന് മുൻപ് വയനാട്ടിലെ ജനങ്ങളോട് നന്ദി അർപ്പിക്കാൻ

 

വയനാട്: വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാർക്ക് നന്ദിയർപ്പിക്കാൻ രാഹുൽ ഗാന്ധി ബുധനാഴ്ച എത്തും. 10.30ന് മലപ്പുറം എടവണ്ണയിലും 2.30ന് കൽപറ്റ പുതിയ സ്റ്റ‌ാൻഡിലും സംഘടിപ്പിക്കുന്ന പൊതുയോഗത്തിൽ പങ്കെടുക്കും. രാവിലെ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയശേഷം പത്ത് മണിയോടെയാണ് എടവണ്ണയിൽ എത്തുക.

 

രാഹുൽ ഗാന്ധി വയനാട്ടിലും റായ്ബറേലിയിലും വൻ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഏത് മണ്ഡലം നിലനിർത്തുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായില്ല. 17നാണ് രാജി സമർപ്പിക്കേണ്ട അവസാന തീയതി. വയനാട് സന്ദർശിക്കുന്ന സമയത്ത് ഏത് മണ്ഡലമാണ് നിലനിർത്തുന്നതെന്ന് രാഹുൽ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.