
ലക്കനൗ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് പ്രവർത്തകർ അദ്ദേഹത്തെ പരശുരാമനായി ചിത്രീകരിച്ച സംഭവം വിവാദമായി. കോണ്‍ഗ്രസിന്റെ വാരണാസി യൂണിറ്റ് നടത്തിയ ആഘോഷങ്ങളാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്.
രാജ്യമെമ്പാടും കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരും രാഹുല്‍ ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചിരുന്നു.
രാഹുല്‍ ഗാന്ധിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി അദ്ദേഹത്തെ പരശുരാമനായി ചിത്രീകരിച്ച് പ്രവർത്തകർ പോസ്റ്ററുകള്‍ പതിക്കുകയും പാലഭിഷേകം നടത്തുകയും ചെയ്തു.
രാഹുലിന് വേണ്ടി ഗംഗാ തീരത്ത് പ്രത്യേക പൂജയും പ്രവർത്തകർ നടത്തി. രാഹുല്‍ ഗാന്ധി ഒരു കയ്യില്‍ മഴുവും മറുകയ്യില്‍ ഇന്ത്യൻ ഭരണഘടനയുടെ പകർപ്പും പിടിച്ചിരിക്കുന്ന ചിത്രമാണ് പോസ്റ്ററില്‍ ഉണ്ടായിരുന്നത്. ഇതാണ് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിജെപി നേതാക്കള്‍ ശക്തമായ ഭാഷയിലാണ് ഇതിനെതിരെ പ്രതികരിച്ചത്. സനാതന ധർമത്തെ എതിർക്കുന്നവർ സ്വയം പരശുരാമനുമായി താരതമ്യം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ലെന്നാണ് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പതക് പ്രതികരിച്ചത്. കോണ്‍ഗ്രസ് പ്രവത്തകർ പരശുരാമനെ അപമാനിച്ചുവെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു. ഭഗവാൻ പരശുരാമൻ ഭൂമിയില്‍ നിന്ന് തിന്മയെ മോചിപ്പിച്ചതുപോലെ രാഹുല്‍ ഗാന്ധിയും ദുഷ്ടശക്തികളോട് പോരാടുകയാണെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.







