
ചെന്നൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്റർ പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ.
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ റാലിക്ക് എത്തിയപ്പോഴാണ് ഹെലികോപ്റ്റർ പരിശോധിച്ചത്.
രാഹുല്‍ കാറില്‍ കയറിയതിന് പിന്നാലെ ഉദ്യോഗസ്ഥർ എത്തുകയായിരുന്നു. തുടർന്ന് ഹെലികോപ്റ്ററില്‍ പരിശോധന നടത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുച്ചിറപ്പള്ളി കൂടാതെ റാണിപ്പെട്ടിലും ഫ്ലയിങ് സ്‌ക്വാഡ് പരിശോധന നടത്തി. തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥമാണ് രാഹുല്‍ ഗാന്ധി തമിഴ്നാട്ടിലെത്തിയത്.
അതേസമയം, സ്റ്റാലിൻ സഹോദരനാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സ്റ്റാലിനെ പുകഴ്ത്തിക്കൊണ്ടായിരുന്നു രാഹുലിൻ്റെ പ്രസംഗം.
സ്റ്റാലിനെ മോദിക്ക് നിയന്ത്രിക്കാൻ കഴിയില്ല, അത് മോദിക്ക് നന്നായി അറിയാമെന്നും അതുകൊണ്ട് എഐഎഡിഎംകെ മുഖ്യമന്ത്രിയെ നിയമിക്കാൻ ശ്രമിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തമിഴ്‌നാട്ടിലെ രണ്ടാമത്തെ റാലിയിലാണ് സ്റ്റാലിന്റെ പേര് രാഹുല്‍ പരാമർശിച്ചത്.



