കർണാടകയിൽ കൃഷിയിടത്തില്‍ അടിമ വേല; ഭക്ഷണവും വെള്ളവും കൂലിയുമില്ലാതെ ഷെഡിൽ പൂട്ടിയിട്ടു; മലയാളി ഉൾപ്പെടെ 18 പേരെ മോചിപ്പിച്ചു

Spread the love

കർണാടകയിൽ കൃഷിയിടത്തില്‍ അടിമ വേല. മലയാളി ഉൾപ്പടെ 18 തൊഴിലാളികളെ കർണാടക പൊലീസ് രക്ഷപ്പെടുത്തി.

video
play-sharp-fill

പുത്തിഗെ സ്വദേശി ഉദയനാണ് രക്ഷപ്പെടുത്തിയ തൊഴിലാളികളിലെ മലയാളി. ഏറെ ദുരിതപൂർണമായ നിലയിലായിരുന്നു തൊഴിലാളികള്‍. എല്ലാ തൊഴിലാളികളെയും ഒരു ഷെഡില്‍ പൂട്ടിയിടുകയായിരുന്നു. ഇവർക്ക് കൂലിയോ ഭക്ഷണമോ ലഭിച്ചിരുന്നില്ല. കൂടാതെ കുടിവെള്ളവും നല്‍കിയിരുന്നില്ല.

കർണാടക പൊലീസും റവന്യൂ വിഭാഗവും ചേർന്നാണ് തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group