
ഡൽഹി: കേരളത്തില്‍ ആരാകും അടുത്ത മുഖ്യമന്ത്രി എന്ന ചർച്ചകള്‍ സജീവമായി നില്‍ക്കെ വി ഡി സതീശന് അനുകൂലമായി രാഹുല്‍ ഗാന്ധിയുടെ ഫേസ്ബുക്ക് പേജില്‍ കമന്റുകളുടെ പെരുമഴ.
കേരളത്തിലെ വിജയത്തെ അഭിനന്ദിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഇതുവരെ ഒരു ലക്ഷത്തി 20000ല്‍ കൂടുതല്‍ കമന്റുകളാണ് വന്നത്. ഇവയില്‍ മിക്കതും വി ഡി സതീശനെ മുഖ്യമന്ത്രി ആക്കണം എന്ന് ആവശ്യപ്പെട്ടുള്ളതാണ്. സിനിമാ താരങ്ങള്‍ ഉള്‍പ്പടെ കമന്റിട്ടു.
കേളത്തില്‍ നിന്നുള്ള ചില സിനിമാ താരങ്ങളും കമന്റുകളുമായി എത്തുന്നുണ്ട്. രാഹുല്‍ ഗാന്ധിയെ അഭിസംബോധന ചെയ്ത് സനല്‍ കുമാര്‍ ശശിധരനും നടി ലാലി പിഎം അടക്കമുള്ളവരാണ് വിഡി സതീശന് അനുകൂലമായി ഫേസ്ബുക്കി പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2021 വരെ എല്‍ഡിഎഫിനായി വോട്ട് ചെയ്തയാളാണ് താൻ. പിന്നീട് എല്‍ഡിഎഫിന്റെ തുടര്‍ച്ചയായ ഇസ്ലാമോഫോബിക് നിലപാടുകളും ഭൂരപക്ഷ പ്രീണനവും മൂലമാണ് യുഡിഎഫിനെ പിന്തുടരാൻ തുടങ്ങിയത്. ഈ സമയം ന്യൂനപക്ഷങ്ങള്‍ക്കൊപ്പം നിന്ന വിഡി സതീശൻ സ്വീകരിച്ച നിലാപട് വളരെ വലുതാണ്.
അദ്ദേഹം മുഖ്യമന്ത്രിയായി വന്നില്ല എങ്കില്‍ അത് ദശലക്ഷക്കണക്കിന് വരുന്ന വോട്ടര്‍മാരോടുള്ള വെല്ലുവിളിയാകും എന്നുമാണ് ലാലിയുടെ കമന്റ്.







