video
play-sharp-fill

Saturday, May 24, 2025
HomeMainവയനാട്ടിലെ ബഫര്‍സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് കത്തയച്ച്‌ ഒരുമാസമായിട്ടും മറുപടിയില്ലെന്ന് രാഹുല്‍; ജൂണ്‍ 23ന് മറുപടി നല്‍കിയെന്ന്...

വയനാട്ടിലെ ബഫര്‍സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് കത്തയച്ച്‌ ഒരുമാസമായിട്ടും മറുപടിയില്ലെന്ന് രാഹുല്‍; ജൂണ്‍ 23ന് മറുപടി നല്‍കിയെന്ന് മുഖ്യമന്ത്രിയുടെ ഓഫിസും; കത്ത് പുറത്ത്

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് കത്തയച്ച്‌ ഒരുമാസമായിട്ടും മറുപടി ലഭിച്ചില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തിന് മറുപടിയുമായി മുഖ്യമന്ത്രി.

ജൂണ്‍ 23ന് മറുപടി നല്‍കിയതായി തെളിയിക്കുന്ന കത്ത് മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ടു.
അതേസമയം ബഫര്‍സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടും മറുപടി നല്‍കിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന യു.ഡി.എഫ് ബഹുജന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

” വിഷയത്തില്‍ മുഖ്യമന്ത്രി ആശയക്കുഴപ്പം ഉണ്ടാക്കരുത്. വയനാട്ടിലെ ജനങ്ങളുടെ ബുദ്ധിമുട്ട് പ്രധാനമന്ത്രിയെയും അറിയിച്ചിരുന്നു. ബഫര്‍ സോണിനകത്ത് ജനവാസ മേഖലകള്‍, ഉള്‍പ്പെടാന്‍ പാടില്ലെന്നാണ് യു.ഡി.എഫ് നിലപാട്.

കാര്‍ഷിക നിയമം പിന്‍വലിപ്പിക്കാനായെങ്കില്‍ എല്‍.ഡി.എഫ് നിലപാട് മാറ്റിക്കാനും ഞങ്ങള്‍ക്കാകും. തന്റെ ഓഫിസ് ആക്രമിച്ചതുകൊണ്ട് ഒന്നും നേടാനാകി​ല്ല. ഇടതുസര്‍ക്കാറിന്റെ തെറ്റായ നടപടികള്‍ കാരണം വയനാട്ടിലെ ജനങ്ങള്‍ ദുരിതം അനുഭവിക്കരുത്. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ഇടതുസര്‍ക്കാര്‍ തീരുമാനം മാറ്റണമെന്നും വയനാട്ടിലെ ജനങ്ങളുടെ താല്‍പര്യത്തിനൊപ്പം താന്‍ നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയും സി.പി.എമ്മും വിശ്വസിക്കുന്നത് അക്രമ രാഷ്ട്രീയത്തിലാണ്. അവര്‍ക്ക് ആത്മധൈര്യമില്ലാത്തതിനാല്‍ പേടിപ്പെടുത്താന്‍ നോക്കുകയാണ്. അഞ്ചു ദിവസത്തെ ഇ.ഡിയുടെ ചോദ്യം ചെയ്യലിലൂടെ തന്നെ തളര്‍ത്താമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിചാരിച്ചു. തന്റെ ഓഫിസ് തകര്‍ത്താല്‍ തന്റെ പ്രകൃതം മാറ്റാമെന്ന് സി.പി.എമ്മും കരുതി. അവരുടെ ആശയക്കുഴപ്പമാണിത്.

കേന്ദ്രത്തിന്റേയും സംസ്ഥാനത്തിന്റെയും തെറ്റായ നയങ്ങള്‍ക്കെതിരെ സമാധാന വഴിയില്‍ സമരം നടത്തുമെന്നും അക്രമം തങ്ങളുടെ പാതയല്ലെന്നും രാഹുല്‍ വ്യക്തമാക്കി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments