ഇടതുമുന്നണിക്ക് തുടർഭരണം കിട്ടുമെന്ന മാധ്യമ സർവേകൾ പണം നൽകി ഉണ്ടാക്കിയത് ; ബി.ജെ.പിയെ എതിർക്കാൻ സി.പിഎമ്മിനാവില്ല, കോൺഗ്രസാണ് ആർ.എസ്.എസിനെ ഫലപ്രദമായി നേരിടുന്നതെന്ന് രാഹുൽ ഗാന്ധി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കണ്ണൂർ: കേരളത്തിൽ എൽ.ഡി.എഫിന് ഭരണത്തുടർച്ച ഉണ്ടാകുമെന്ന മാധ്യമ സർവേകൾ പണം നൽകി ഉണ്ടാക്കിയതാണെന്ന് രാഹുൽ ഗാന്ധി. ഇത്തവണ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് കേരളം തൂത്തുവാരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കേരളത്തിലെ തൊഴിലില്ലായ്മയ്ക്കുള്ള മരുന്നാണ് ന്യായ് പദ്ധതി. ന്യായ് പദ്ധതി നടപ്പാക്കാനുള്ള പണം കണ്ടെത്താൻ ബുദ്ധിമുട്ട് ഉണ്ടാവില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ബിജെപിയെ എതിർക്കാൻ സിപിഎമ്മിനാവില്ല. സിപിഎം മുക്ത ഭാരതം എന്ന് മോദി ഒരിക്കലും പറയാത്തത് എന്തുകൊണ്ടാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോൺഗ്രസാണ് ആർഎസ്എസിനെ ഫലപ്രദമായി നേരിടുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.കേരളത്തിലെ കോൺഗ്രസ് എംഎൽഎമാരെ വിലയ്‌ക്കെടുക്കാൻ ബിജെപിക്കാവില്ല. കഴിഞ്ഞ അഞ്ചു വർഷത്തെ അഴിമതിക്കും ദുർഭരണത്തിലും പിണറായി മറുപടി പറയണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ജോയ്‌സ് ജോർജിന്റെ സ്ത്രീ വിരുദ്ധ പരാമർശം അദ്ദേഹത്തിന്റെ മനസ്സിലിരിപ്പുമാണ്. ഇത്തരക്കാരോട് പ്രതികരിക്കാൻ എനിക്കറിയില്ലെന്നും രാഹുൽ പറഞ്ഞു. ആരോപണങ്ങളിലെ സത്യം തെളിയിക്കാൻ തയ്യാറാവണം. ഓരോ സംസ്ഥാനങ്ങളിലും ഏജൻസി ഓരോ നിലപാടാണ് സ്വീകരിക്കുന്നത്. നിക്ഷ്പക്ഷമായ അന്വേഷണം നടക്കുന്നില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.

നിയമസഭാ തെരഞ്ഞെടുപ്പിൽ വനിതകൾക്ക് അർഹമായ സീറ്റ് നൽകുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. സീറ്റ് വിഭജനത്തിൽ യുവാക്കളെ പരിഗണിച്ചപ്പോൾ വനിതകളുടെ കാര്യം പാളിപോവുകയായിരുന്നുവെന്നും രാഹുൽ വ്യക്തമാക്കി.