കറുകച്ചാലിൽ യുവാവിനെ കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: മരിക്കുന്നതിന് മുൻപ് യുവാവിനെ സുഹൃത്തുക്കൾ മർദ്ദിച്ചു ; ആക്രമണത്തിൽ കലാശിച്ചത് സുഹൃത്തിന് വിവാഹ സമ്മാനം കൊടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കം; രണ്ട് പേർ പൊലീസ് പിടിയിൽ : സംഭവം പുറംലോകമറിഞ്ഞത് രാഹുലിന്റെ ഭാര്യയുടെ കോൾ റെക്കോർഡ് പുറത്തായതോടെ

കറുകച്ചാലിൽ യുവാവിനെ കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: മരിക്കുന്നതിന് മുൻപ് യുവാവിനെ സുഹൃത്തുക്കൾ മർദ്ദിച്ചു ; ആക്രമണത്തിൽ കലാശിച്ചത് സുഹൃത്തിന് വിവാഹ സമ്മാനം കൊടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കം; രണ്ട് പേർ പൊലീസ് പിടിയിൽ : സംഭവം പുറംലോകമറിഞ്ഞത് രാഹുലിന്റെ ഭാര്യയുടെ കോൾ റെക്കോർഡ് പുറത്തായതോടെ

തേർഡ് ഐ ക്രൈം ഡെസ്‌ക്

കോട്ടയം : കറുകച്ചാൽ ചമ്പക്കരയിൽ യുവാവിനെ കാറിനടയിൽ കുടുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചമ്പക്കര ബസിലെ ഡൈവറായ ബംഗ്ലാംകുന്നിൽ രാഹുൽ (35)നെയാണ് ശനിയാഴ്ച പലർച്ചെ കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.തോട്ടയ്ക്കാട് സ്വദേശികളായ വിഷ്ണു, സുനീഷ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ശനിയാഴ്ച പുലർച്ചെ ആറിന് തൊമ്മച്ചേരി ബാങ്ക് പടിക്ക് സമീപമാണ് രാഹുലിനെ സ്വന്തം കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറിന്റെ തകരാറ് പരിശോധിക്കുന്നതിനിടയിൽ കാറിന്റെ അടിയിൽ കയറിയപ്പോൾ കാറിനടിയിൽ കുടുങ്ങി ഞെരിഞ്ഞ് മരിച്ചതാകാമെന്നാണ് ആദ്യം കരുതിയത്. എന്നാൽ പോസ്റ്റുമോർട്ടത്തിൽ യുവാവിന്റെ തലയ്ക്കുള്ളിൽ ഗുരുതരമായ മുറിവ് കണ്ടെത്തിയതോടെയാണ് കൊലപാതകമാകാമെന്ന് സംശയം ഉയർന്നത്.

വെള്ളിയാഴ്ച രാത്രി 10.20നാണ് രാഹുലിന്റെ ഭാര്യ ശ്രീവിദ്യ അവസാനമായി ഫോൺ വിളിച്ചത്. എന്നാൽ രാഹുൽ ഫോണെടുത്തെങ്കിലും സംസാരിച്ചില്ല. ഫോണിലൂടെ ആരോ ബഹളം വയ്ക്കുന്ന ശബ്ദം കേട്ടതോടെ ശ്രീവിദ്യ കോൾ റെക്കോർഡ് ചെയ്യുകയായിരുന്നു. ഇതോടൊയാണ് സംഭവം പുറംലോകമറിയുന്നത്.

തുടർന്ന് കറുകച്ചാൽ പൊലീസ് രാഹുലിന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സുഹൃത്തിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് നാലുപേരും രാഹുലിന്റെ കാറെടുക്കാൻ വർക് ഷോപ്പിലേക്ക് പോവുകയായിരുന്നു. തുടർന്ന് ഇവിടെ വച്ച് സുഹൃത്തിന് വിവാഹ സമ്മാനം നൽകാത്തത് മോശമായി പോയിവെന്ന് രാഹുൽ പറയുകയും ഇതേ തുടർന്നുണ്ടായ വാക്കേറ്റം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു.

ആക്രമണത്തിൽ ഇ.വി.എം മെഷീൻ വച്ച് രാഹുലിന്റെ തലയ്ക്കടിച്ചുവെന്ന് രാഹുലിന്റെ സുഹൃത്തുക്കൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. രാഹുലിന്റെ വസ്ത്രങ്ങൾ കീറിയിരുന്നതും, ചെരുപ്പുകൾ വാഹനത്തിന് നാല് മീറ്ററോളം മുൻപിലുമാണ് കിടന്നത്. ബസ് ഗ്രാരേജിൽ നിന്നും രാഹുലിന്റെ കാറും മൃതദേഹവും കണ്ടെത്തിയ സ്ഥലം വരെ ഒരു കിലോമീറ്ററോളം ദൂരമുണ്ട്.

ഈ പ്രദേശങ്ങളിലെ വീടുകളിലെയും സ്ഥാപനങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. സംഭവ സ്ഥലത്തു നിന്നും വിരലടയാളങ്ങളും മറ്റ് തെളിവുകളും ശേഖരിച്ചിട്ടുണ്ട്. രാഹുലിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് കറുകച്ചാൽ സി.ഐ എസ്.ജയകൃഷ്ണൻ തേർഡ് ഐ ന്യൂസ് ലൈവിനോട് പറഞ്ഞു.

Tags :