
കൊച്ചി: രാഹുകാലം കഴിയാതെ ഓഫീസില്‍ കയറില്ലെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ചെയർപേഴ്സണ്‍ നിലപാടെടുത്തതോടെ മുക്കാല്‍ മണിക്കൂറോളം കാത്ത് നിന്ന് ഉദ്യോഗസ്ഥരും പാർട്ടിപ്രവർത്തകരും.
പെരുമ്പാവൂർ നഗരസഭയിലെ പുതിയ ചെയർപേഴ്സണ്‍ യുഡിഎഫിന്റെ കെ.എസ് സംഗീതയാണ് രാഹുകാലം കഴിയും വരെ ഓഫീസില്‍ കയറില്ലെന്ന നിലപാടെടുത്തത്. സംഗീതയുടെ സത്യപ്രതിജ്ഞ 11. 15 ഓടെ കഴിഞ്ഞിരുന്നു.
പക്ഷേ 12 മണിക്ക് രാഹുകാലം കഴിയാതെ താൻ ഓഫീസിലേക്ക് കയറില്ലെന്ന് സംഗീത കടുംപിടിത്തം പിടിച്ചു. ഇതോടെ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്ന പാർട്ടി പ്രവർത്തകരും മുക്കാല്‍ മണിക്കൂറോളം ചെയർപേഴ്സനെ നഗരസഭാ ഓഫീസില്‍ കാത്തുനിന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

29 അംഗങ്ങളുള്ള പെരുമ്പാവൂർ നഗരസഭയില്‍ യുഡിഎഫിന് 16 വോട്ടുകളും, എല്‍ഡിഎഫിന് 11 വോട്ടുകളും ലഭിച്ചു. രണ്ട് അംഗങ്ങളുള്ള എൻഡിഎ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു.







