video
play-sharp-fill

മകനു മുന്നിൽ തുറന്നു കാട്ടിയത് സ്ത്രീ ശരീരം: അമ്മയുടെ ശരീരത്തെ കാണുന്ന മകൻ സ്ത്രീകളെ ആക്രമിച്ച് കീഴ്‌പ്പെടുത്തില്ല: നഗ്നയായി മകനു മുന്നിൽ നിന്നതിന് വിശദീകരണവുമായി രഹ്നഫാത്തിമ; സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയ്ക്കു പിന്നിൽ ഇങ്ങനെ

മകനു മുന്നിൽ തുറന്നു കാട്ടിയത് സ്ത്രീ ശരീരം: അമ്മയുടെ ശരീരത്തെ കാണുന്ന മകൻ സ്ത്രീകളെ ആക്രമിച്ച് കീഴ്‌പ്പെടുത്തില്ല: നഗ്നയായി മകനു മുന്നിൽ നിന്നതിന് വിശദീകരണവുമായി രഹ്നഫാത്തിമ; സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയ്ക്കു പിന്നിൽ ഇങ്ങനെ

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി; പൂർണ നഗ്നയായി മകന് ശരീരത്തിൽ ചിത്രം വരയ്ക്കാൻ നിന്നു കൊടുത്തതിനു വിശദീകരണവുമായി ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമ. മകനു നഗ്നമായി ചിത്രം വരയ്ക്കാൻ നിന്നതിനുള്ള വിശദീകരണമെന്ന നിലയിലാണ് രഹ്നാഫാത്തിമ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മകനെ സ്വന്തം നഗ്നശരീരം കാണിക്കുകയാണെന്നും, ഇതിൽ തെറ്റില്ലെന്നാണ് തന്റെ വിലയിരുത്തലെന്നും തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് രഹ്ന.

ലൈംഗികമായി അരാജകത്വം നേരിടുന്ന ഒരു സമൂഹത്തിൽ കേവലം വസ്ത്രങ്ങൾക്കുള്ളിൽ സത്രീ സുരക്ഷിതയല്ലെന്നു രഹ്ന ഫാത്തിമ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. സ്ത്രീ ശരീരം എന്താണെന്നു തുറന്നു പറയുകയും കാട്ടുകയും വേണം. അത് വീട്ടിൽ നിന്നു തന്നെ തുടങ്ങിയാലെ സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടു വരാൻ കഴിയൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീ ശരീരത്തെ കേവലം കെട്ടുകാഴ്ചകളായി മാത്രം കാണുന്ന സദാചാര ഫാസിസ്റ്റ് സമൂഹത്തിൽ അവർ ഒളിച്ചിരുന്ന കാണാൻ ആഗ്രഹിക്കുന്ന കാഴ്ചകൾ തുറന്നു കാട്ടുന്നതും ഒരു രാഷ്ട്രീയ പ്രവർത്തനം തന്നെയാണ്. നഗ്നതയെക്കുറിച്ചോ ലൈംഗികയെക്കുറിച്ചോ പറയാൻ പോലും പറ്റാത്ത വിധം സ്ത്രീകളുടെ നാവുകൾക്കു സെൻസർഷിപ്പ് ഏർപ്പെടുത്തിയിരിക്കുന്ന ഇന്നത്തെ സമൂഹത്തിൽ കാലഘട്ടം ആവശ്യപ്പെടുന്നത് ധീരമായ രാഷ്ട്രീയ പ്രവർത്തനം ആണ്.

സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന ഓരോ സ്ത്രീമുഖങ്ങളും വാക്കുകളും സമൂഹം കൽപ്പിച്ചു നൽകുന്ന പരിധികൾ ലംഘിച്ച് ആണധികാരത്തിന്റെ ബലപ്രയോഗങ്ങൾക്ക് നേർക്കെറിയുന്ന ഓരോ കല്ലിനെയും അവർ അങ്ങേയറ്റം ഭയപ്പെടുന്നു.

അതുകൊണ്ടു തന്നെയാണ് ലൈംഗികത പറയുന്ന നഗ്നത തുറന്നുകാട്ടുന്ന ഓരോ സ്ത്രീകളെയും വേശ്യയെന്നു മുദ്രകുത്താനും സമൂഹത്തിൽ നിന്നും അവരുടെ സാന്നിധ്യം തന്നെ എടുത്തുകളയാനും കാട്ടുന്ന വ്യഗ്രത.

പുരുഷ ശരീരത്തെ അപേക്ഷിച്ച് സ്ത്രീശരീരവും അവളരുടെ നഗ്നതയും കേവലം 55 കിലോ മാംസം നിറച്ച ലൈംഗികത മാത്രമാകുന്നത് ഈ സമൂഹം നൽകുന്ന തെറ്റായ ലൈംഗിക വിദ്യാഭ്യാസത്തിൽ നിന്നാണ്. ലെഗിൻസ് ഇട്ട കാലുകൾ കാണുമ്പോൾ ഉദ്ദാരണം സംഭവിക്കുന്നതും അതേ സമയം നെഞ്ചിലെ രോമവും കാട്ടി അർദ്ധനഗ്നനായി കാലുകളും കാണിച്ച് മുണ്ടുകുത്തിയുടുത്ത് നിൽക്കുന്ന പുരുഷനെ കാണുമ്പോൾ ഇറക്ഷൻ തോന്നാത്ത രീതിയിൽ സ്ത്രീ പുരുഷ ശരീരങ്ങളെ വ്യത്യസ്ഥമായി സമീപിക്കുവാൻ പ്രേരിപ്പിക്കുന്നത്.

നിലവിൽ സമൂഹത്തിൽ നൽകപ്പെടുന്ന തെറ്റായ ലൈംഗിക ബോധമാണ്. കാണുന്നവന്റെ കണ്ണിലാണ് സൗന്ദര്യം എന്നു പോലെ തന്നെ കാണുന്നവന്റെ കണ്ണിൽ തന്നെയാണ് അശ്ലീലവും. ഇങ്ങനെ പോകുന്ന കുറിപ്പ്. അതുകൊണ്ടു തന്നെ കുടുംബത്തിൽ നിന്നു തന്നെ സ്ത്രീ ശരീരത്തെ പരിചയപ്പെടുത്തലാണ് താൻ ചെയ്യുന്നതെന്നാണ് രഹ്നഫാത്തിമ വ്യക്തമാക്കുന്നത്. അതുകൊണ്ടു തന്നെയാണ് തന്റെ കുട്ടിയെക്കൊണ്ട് ശരീരത്തിൽ പെയിന്റ് ചെയ്യിപ്പിക്കുന്നതെന്നും ഇവർ വ്യക്തമാക്കുന്നു.