Spread the love

കോഴിക്കോട്: ഓണാഘോഷത്തിന് മുണ്ടുടുക്കരുതെന്ന് പറഞ്ഞ്
പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചതായി പരാതി.

video
play-sharp-fill

കോഴിക്കോട് സാമൂതിരി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെയാണ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്.

തോളെല്ലിന് പൊട്ടലേറ്റ വിദ്യാര്‍ത്ഥി ഇപ്പോള്‍ ചികിത്സയിലാണ്. കൈയ്യിലും കഴുത്തിലും പരിക്കേറ്റിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമൂഹമാധ്യമ അക്കൗണ്ട് ആരംഭിച്ചതിന്റെ പേരിലും മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചെന്നും ഇത് പതിവാണെന്നും മറ്റ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

കുട്ടിയുടെ പിതാവ് മര്‍ദ്ദനം സംബന്ധിച്ച് കസബ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

പതിനഞ്ചോളം വരുന്ന വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് മകനെ മര്‍ദ്ദിച്ചതെന്നാണ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

റാഗ് ചെയ്യുമ്പോള്‍ തിരിച്ച് പ്രതികരിച്ചതാണ് പ്രകോപനത്തതിന് കാരണമായതെന്നും സീനിയേഴ്‌സിനെ ബഹുമാനിക്കണമെന്ന് പറഞ്ഞാണ് തന്നെ മര്‍ദ്ദിച്ചതെന്നും പരിക്കേറ്റ വിദ്യാര്‍ത്ഥി പറഞ്ഞു.