Spread the love

പത്തനംതിട്ടയിലെ സിപിഐഎം നേതാവായിരുന്ന അഡ്വ. ആര്‍ കൃഷ്ണകുമാര്‍ മുസ്‌ലിം ലീഗില്‍ ചേര്‍ന്നു. ഒരുമാസം മുമ്പ് വരെ പത്തനംതിട്ട തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു ആര്‍ കൃഷ്ണകുമാര്‍. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും ആയിരുന്നു. സിപിഐഎം ഏരിയ കമ്മിറ്റി അംഗം, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പദവികള്‍ വഹിച്ചിട്ടുണ്ട്. എസ്എഫ്‌ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ആയിരുന്നു. ഡിവൈഎഫ്‌ഐ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് ആയിരുന്നു.

video
play-sharp-fill

എല്ലാ വിഭാഗങ്ങളെയും ചേർത്തുപിടിക്കുകയും സത്യസന്ധമായ രാഷ്ട്രീയം മുന്നോട്ട് വെക്കുകയും ചെയ്യുന്നത് കൊണ്ടാണ് മുസ്‌ലിംലീഗിന്റെ ഭാഗമായി പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് അഡ്വ. ആർ. കൃഷ്ണകുമാർ പറഞ്ഞു. കൃഷ്ണകുമാറിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം വ്യക്തമാക്കി.