ഇൻകാസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ‘സുകൃതം കാരുണ്യം’ പദ്ധതിക്കു പുതുപ്പള്ളിയിൽ തുടക്കമായി

സ്വന്തം ലേഖകൻ

പുതുപ്പള്ളി: ഉമ്മൻ ചാണ്ടിയുടെ നിയമസഭ സാമാജികത്തിന്റെ 50 -) വാർഷികത്തോടനുബന്ധിച്ച് ഖത്തർ ഇൻകാസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘സുകൃതം കാരുണ്യം’ പദ്ധതി പുതുപ്പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു.

ഉമ്മൻ ചാണ്ടിയോടുള്ള ബഹുമാനർത്ഥം ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധങ്ങളായ അൻപതു കാരുണ്യ പ്രവർത്തനങ്ങളാണ് ഖത്തർ ഇൻകാസ് കോട്ടയം ജില്ല ലക്ഷ്യമിടുന്നത്.
പാല നിയോജക മണ്ഡലത്തിൽ വീടില്ലാത്ത പാവപ്പെട്ട ഒരു കുടുംബത്തിന് വീട് പണിതു കൊടുക്കുന്നതിലേക്ക് ആവശ്യമായ തുകയിൽ അമ്പതിനായിരം രൂപ ധനസഹായം നൽകി ഈ പദ്ധതിക്കു നാന്ദി കുറിച്ചു.

ഉമ്മൻചാണ്ടിയിൽ നിന്ന് പാലാ നിയോജക മണ്ഡലം മേലുകാവ് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അജി ജെയിംസ് ധനസഹായംഏറ്റുവാങ്ങി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ എസ് നസൂർ, യൂത്ത് കോൺഗ്രസ് കോട്ടയം മുൻ ജില്ലാ പ്രസിഡന്റ് ജോബി അഗസ്റ്റിൻ, ഖത്തർ ഇൻകാസ് കോട്ടയം ജില്ലാ മുൻ പ്രസിഡന്റ് എബിൻ വാഴക്കാല,

സെക്രട്ടറി പ്രവീൺ പ്രകാശ്, യൂത്ത് കോൺഗ്രസ് ചങ്ങനാശ്ശേരി നിയോജകമണ്ഡലം പ്രസിഡന്റ് സോബിച്ചൻ കണ്ണമ്പള്ളി, പുതുപ്പള്ളി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രകാശ്,മുതിർന്ന നേതാക്കന്മാരായ തമ്പാൻ പുന്നശേരിൽ, ജോർജ് പാമ്പാടി, യൂത്ത് കോൺഗ്രസ് പുതുപ്പള്ളി നിയോജക മണ്ഡലം മുൻ ഭാരവാഹികളായ ഫെബിൻ ചിറത്തലാട്ടു, ജോജി മാർക്ക്, മെൽവിൻ തുടങ്ങിയവർ പങ്കെടുത്തു.