പൊതുവഴിയില്‍ ദമ്പതികള്‍ തമ്മില്‍ പൊരിഞ്ഞതല്ല്; നാട്ടുകാരും പോലീസും ഇടപെട്ട് വീട്ടിലേക്ക് പറഞ്ഞുവിട്ടു ; തല്ലുകഴിഞ്ഞ് വീട്ടിലേക്ക് പോയപ്പോള്‍ കുട്ടിയെ കൂട്ടാന്‍ മറന്നുപോയി; സിനിമാ കഥയല്ല കഴിഞ്ഞ ദിവസമുണ്ടായ സംഭവം ; കഥയിങ്ങനെ…

Spread the love

സ്വന്തം ലേഖകൻ

കോടഞ്ചേരി: ദമ്പതികള്‍ തമ്മില്‍ പൊരിഞ്ഞ തല്ല്… ഒടുവില്‍ പോലീസ് എത്തി ഇരുവരെയും കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി വീട്ടിലേക്ക് പറഞ്ഞുവിട്ടു..പക്ഷെ ഇവരുടെ കുട്ടിയെവിടെ…അടിപിടി നടക്കുന്ന സമയത്ത് ഇവര്‍ക്കൊപ്പം കുഞ്ഞുണ്ടായിരുന്നു.

തല്ലുകഴിഞ്ഞ് വീട്ടിലേക്ക് പോയപ്പോള്‍ കുട്ടിയെ കൂട്ടാന്‍ മറന്നുപോയിപോലും… പറഞ്ഞുവരുന്നത് സിനിമാ കഥയല്ല കോടഞ്ചേരി അങ്ങാടിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഥയിങ്ങനെ… രാത്രിയാണ് സംഭവം. തെയ്യപ്പാറ സ്വദേശികളായ ഭർത്താവും ഭാര്യയും മദ്യപിച്ചതിന് ശേഷം കോടഞ്ചേരി അങ്ങാടിയില്‍ കിടന്ന് തമ്മില്‍ തല്ലുന്നത് നിത്യ സംഭവമാണ്.പതിവ് പോലെ ഇന്നലെയും ഇവർ തമ്മില്‍ അങ്ങാടിയില്‍ കിടന്ന് രാത്രിയില്‍ തല്ലു കൂടി.

പോലീസെത്തി ഇവരെ തല്ല് കൂടുന്നതില്‍ നിന്ന് ഒഴിവാക്കി വിട്ടു.വീണ്ടും ഇവർ തമ്മില്‍ വഴക്കായി നാട്ടുകാർ ഇടപെട്ട് വീണ്ടും പിരിച്ചു വിട്ടു. പോകുന്നതിനിടയില്‍ ഇവരുടെ കൂടെ ഉണ്ടായിരുന്ന ഏകദേശം മൂന്ന് വയസ് പ്രായം വരുന്ന കുട്ടിയെ കൂട്ടാൻ ഇവർ മറന്ന് പോയി.