Spread the love

കോഴിക്കോട് : മാവൂർ റോഡ് പൂവാട്ടുപറമ്പിൽ സ്കൂട്ടർ യാത്രികൻ ബസ് കയറി മരിച്ചു. കോഴിക്കോട് സ്വദേശി സലിം ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്.

video
play-sharp-fill

സഫ എന്ന സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്‌ത്‌ കടന്നുപോകാനുള്ള ശ്രമത്തിനിടയിൽ എതിർ ദിശയിൽ നിന്ന് വേറെയൊരു വാഹനം വന്നതോടെ പെട്ടെന്ന് സൈഡിലേക്ക് അടുപ്പിക്കുകയും അതേ ദിശയിൽ റോഡരികിലൂടെ വരികയായിരുന്ന സ്‌കൂട്ടറിൽ ഇടിക്കുകയുമായിരുന്നു.

ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ റോഡരികിലേക്കും യാത്രക്കാരനായ സലിം ബസ്സിനടിയിലേക്കും വീണു. ബസിന്റെ പിൻചക്രം സലീമിന്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തെ തുടർന്ന് മാവൂർ കോഴിക്കോട് റോഡിൽ ഏറെനേരം ഗതാഗതം സ്ഥംഭിച്ചു മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.