ആത്മഹത്യ ചെയ്യാൻ പോവുകയാണന്ന് വാട്സ് ആപ്പിൽ കൂട്ടുകാർക്ക് സന്ദേശം അയച്ച ശേഷം വീടിനുള്ളിൽ പതിനേഴുകാരൻ തൂങ്ങി മരിച്ചു.

Spread the love

പുതുപ്പള്ളി: ആത്മഹത്യ ചെയ്യാൻ പോവുകയാണന്ന് വാട്സ് ആപ്പിൽ കൂട്ടുകാർക്ക് സന്ദേശം അയച്ച ശേഷം വീടിനുള്ളിൽ പതിനേഴുകാരൻ തൂങ്ങി മരിച്ചു. പുതുപ്പള്ളി
പെരുങ്കാവുങ്കൽ ഓത്താപ്പറമ്പിൽ കുഞ്ഞുമോൻ്റെ മകൻ ഷൈൻ (17) ആണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

video
play-sharp-fill

ഇന്ന് ഉച്ചയോടെ ആണ് മുറിയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടത്.ഈ സമയം പിതാവ് മാത്രമേ വീട്ടിൽ ഉണ്ടാരുന്നുള്ളു. അമ്മയും സഹോദരിയും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയുടെ അവശ്യത്തിന് പോയിരിക്കുകയായിരുന്നു.

പിതാവ് മുറ്റത്ത് കിളച്ച് കൊണ്ടിരിക്കുക ആയിരുന്നു. പിന്നിട് വിളിച്ചിട്ട് അനക്കമില്ലാത്തതിനാൽ നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രിയാണ് സുഹൃത്തുക്കൾക്ക് ഞാൻ ആത്മഹത്യ ചെയ്യാൻ പോകുന്നു. എന്ന് വാട്ട് സാപ്പിൽ മെസേജ് അയച്ചത്. മരണകാരണം വ്യക്തമല്ല.
കോട്ടയം ഈസ്റ്റ് പോലിസ് സംഭവസ്ഥലത്ത് എത്തി.

ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷംമൃതദേഹം ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റും. നാളെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മാതാവ് :കുഞ്ഞുമോൾ .സഹോദരൻ :ഷിജിൻ ,സഹോദരി : ഷൈനു. സംസ്കാരം നാളെ നടക്കും