
ചാണ്ടി ഉമ്മനെ വെട്ടാൻ പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് ഇറക്കുന്നത് നിബു ജോണിനെ എന്ന് പ്രചരണം; ജില്ലാ പഞ്ചായത്ത് പുതുപ്പള്ളി ഡിവിഷന്‍ അംഗത്തെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കുമെന്നത് അഭ്യൂഹം മാത്രമെന്ന് വി എന്‍ വാസവന്‍; പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ സിപിഎം സ്ഥാനാര്‍ത്ഥി മത്സരിക്കുമെന്ന് വാസവന്‍; ഇന്ന് കോട്ടയത്ത് വാര്‍ത്താസമ്മേളനം വിളിച്ചു നിബുവും
സ്വന്തം ലേഖകൻ
‘കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്നുള്ള നേതാവിനെ അടര്‍ത്തിയെടുത്ത് ചാണ്ടി ഉമ്മന് എതിരാളിയായി പ്രതിഷ്ഠിക്കാനൊരുങ്ങി എല്‍ഡിഎഫ് എന്ന വാര്‍ത്തകള്‍ വന്നതിനിടെ ഇത് നിഷേധിച്ചു മന്ത്രി വി എൻ വാസവൻ.
പുതുപ്പള്ളിയില്‍ സിപിഎം സ്ഥാനാര്‍ത്ഥി തന്നെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. കോണ്‍ഗ്രസ് നേതാവിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കുമെന്നത് അഭ്യൂഹം മാത്രമാണ്. ഒരു കോണ്‍ഗ്രസ് നേതാക്കളുമായും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും വാസവൻ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനും കോട്ടയം ജില്ലാ പഞ്ചായത്ത് പുതുപ്പള്ളി ഡിവിഷൻ അംഗവുമാണ് നിബു ജോൺ
ചാണ്ടി ഉമ്മനെതിരേ പൊതു സ്വതന്ത്രനെ രംഗത്തിറക്കണമെന്നാണ് എല്‍ഡിഎഫിലെ പൊതുനിലപാട്. ഇതാണ് നിബുവിലേക്ക് എത്താൻ എല്‍ഡിഎഫിനെ പ്രേരിപ്പിച്ചത്. നിബുവിന്റെ പേര് പല കോണുകളിലും പറയുന്നുണ്ടെങ്കിലും എല്‍ഡിഎഫ് നേതൃത്വം ഇത് സംബന്ധിച്ച് സ്ഥിരീകരണം ഒന്നും നല്‍കിയിട്ടില്ല.
ഇന്ന് കോട്ടയത്ത് നിബു ജോണ്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. സ്ഥനാര്‍ഥിയാകുമെന്ന അഭ്യൂഹം പ്രചരിച്ചതോടെ, കോണ്‍ഗ്രസിന്റെ സാമൂഹ്യമാധ്യമ ഗ്രൂപ്പുകളില്‍ നിബുവിനെതിരെ ശക്തമായ പ്രചരണം ആരംഭിച്ചുകഴിഞ്ഞു.