play-sharp-fill
പ്രണയദിനത്തിൽ ഐ എ എസുകാർക്ക് പ്രണയ സാഫല്യം;

പ്രണയദിനത്തിൽ ഐ എ എസുകാർക്ക് പ്രണയ സാഫല്യം;

സ്വന്തം ലേഖകൻ

പ്രണയദിനത്തിൽ ഐ എ എസ് പ്രണയം സഫലമായി. കോഴിക്കോട് നടന്ന ചടങ്ങിലാണ് കർണ്ണാടക ദാവൻഗരെ ജില്ലാ കളക്ടറും, ജില്ലാ പഞ്ചായത്ത് സി ഇ ഒ യും വിവാഹിതരായത്. മലയാളിയായ അശ്വതി സെലുരാജിന് വിശാഖപട്ടണം സ്വദേശി ബഗാഡി ഗൗതം മിന്നുകെട്ടി.

ഒരു ഐ എ എസ് പ്രണയ വിവാഹത്തിനാണ് പ്രണയ ദിനം കോഴിക്കോട് ടാഗോർ ഹാൾ സാക്ഷ്യം വഹിച്ചത്. കർണ്ണാടക ദാവൻഗരെ ജില്ലാ പഞ്ചായത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും കോഴിക്കോട് സ്വദേശിനിയുമായ അശ്വതി സെലുരാജിന് ദാവൻഗരെ കലക്ടർ ബഗാഡി ഗൗതം താലിചാർത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആന്ധ്ര വിശാഖപട്ടണം സ്വദേശിയായ ബഗാഡി ഗൗതം സിവിൽ സർവ്വീസ് അക്കാദമിയിൽ അശ്വതിയുടെ സീനിയറായിരുന്നു. ഗൗതം 2009 ബാച്ചുകാരനും അശ്വതി 2013 ബാച്ചിലെ ഐ എ എസു കാരിയും. നാലര വർഷം നീണ്ട സൗഹൃദമാണ് വിവാഹത്തിലെത്തിയത്. ഇരുവരുടേയും ഐ എ എസ് സുഹൃത്തുക്കളും വിവാഹത്തിനെത്തി.

ദാവൻഗരെ ജില്ലയുടെ മുഖഛായ മാറ്റിയ ഉദ്യോഗസ്ഥ ആയാണ് അശ്വതി അറിയപ്പെടുന്നത്. കുടിവെള്ളമില്ലാത്ത ജില്ലയിലെ ഓരോ വീട്ടിലും ദിവസം 22 ലിറ്റർ കുടിവെള്ളമെത്തിച്ച ഉദ്യോഗസ്ഥ, ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം എന്നീ 29 വകുപ്പുകളുടെ ചുമതലയുള്ള ഓഫീസർ. കോഴിക്കോട് ചേവായൂരിലെ ടി ബി സെലുരാജ് പുഷ്പ ദമ്ബതികളുടെ മകളാണ് അശ്വതി സെലുരാജ്.