play-sharp-fill
നടിയെ ആക്രമിച്ച കേസ്: ഒന്നാം പ്രതി പള്‍സർ സുനി പുറത്തിറങ്ങി, ഓൾ കേരള മെൻസ് അസോസിയേഷൻ പൂമാലയിട്ട് സ്വീകരിച്ചു

നടിയെ ആക്രമിച്ച കേസ്: ഒന്നാം പ്രതി പള്‍സർ സുനി പുറത്തിറങ്ങി, ഓൾ കേരള മെൻസ് അസോസിയേഷൻ പൂമാലയിട്ട് സ്വീകരിച്ചു

 

കൊച്ചി: ന‍ടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ സുനിൽ കുമാർ (പള്‍സര്‍ സുനി) ഏഴരവര്‍ഷത്തിനുശേഷം ജയിലില്‍ നിന്ന് പുറത്തിറങ്ങി. ജാമ്യം അനുവദിച്ചതോടെ ഇന്ന് വൈകുന്നേരമാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.

 

ഓള്‍ കേരള മെന്‍സ് അസോസിയേഷൻ പ്രതിനിധികള്‍ പള്‍സര്‍ സുനിയെ ജയിലിന് പുറത്ത് മാലയിട്ട് സ്വീകരിച്ചു. തുടർന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു.


 

കനത്ത സുരക്ഷയിലാണ് പള്‍സർ സുനിയെ ജയിലിൽ നിന്ന് പുറത്തിറക്കി വാഹനത്തിൽ കൊണ്ടു പോയത്. കര്‍ശന ഉപാധികളോടെയാണ് പള്‍സര്‍ സുനിക്ക് എറണാകുളം സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിചാരണ കോടതി കേസിൽ പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group