ആത്മീയ വിദ്യാഭ്യാസത്തിന് മറവിവിൽ അമേരിക്കൻ വനിതയെ പീഡിപ്പിക്കാന്‍ ശ്രമം ; സ്വയം പ്രഖ്യാപിത സന്ന്യാസിയെ ആയോധന കലയിലൂടെ പെരുമാറി വിദേശ യുവതി ; ​ഗുരുതരമായി പരിക്കേറ്റ കപട സ്വാമി പൊലീസ് കസ്റ്റഡിയിൽ

ആത്മീയ വിദ്യാഭ്യാസത്തിന് മറവിവിൽ അമേരിക്കൻ വനിതയെ പീഡിപ്പിക്കാന്‍ ശ്രമം ; സ്വയം പ്രഖ്യാപിത സന്ന്യാസിയെ ആയോധന കലയിലൂടെ പെരുമാറി വിദേശ യുവതി ; ​ഗുരുതരമായി പരിക്കേറ്റ കപട സ്വാമി പൊലീസ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ

ചെന്നൈ: ആത്മീയ പഠനത്തിനെത്തിയ വിദേശവനിതയെ പീഡിപ്പിക്കാൻ ശ്രമിച്ച സ്വയം പ്രഖ്യാപിത സ്വാമി ​ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍. തമിഴ്നാട്ടിലെ ക്ഷേത്ര നഗരമായ തിരുവണ്ണാമലയിലാണ് സംഭവം.

പീഡിപ്പിക്കാൻ ശ്രമിച്ച സന്യാസിയെ അയോധന കലയില്‍ വിദഗ്ധയായ വിദേശ വനിത കായികമായി നേരിടുകയായിരുന്നു. യുവതിയുടെ ഇടിയേറ്റ് എഴുന്നേൽക്കാൻ കഴിയാത്ത സ്ഥിതിയിലായ സന്യാസിയെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാമക്കല്‍ സ്വദേശി മണികണ്ഠന്‍ എന്നയാളാണ് പിടിയിലായത്. ഇയാളുടെ മുഖത്ത് ഉൾപ്പെടെ കാര്യമായി പരിക്കേറ്റിട്ടുണ്ട്. യുവതിയുടെ ആക്രമണത്തിൽ ഇയാളുടെ ഇടത് കൈയ്ക്ക് പൊട്ടലേറ്റു. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ഭാഗമായാണ് അമേരിക്കന്‍ പൗരയായ മുപ്പതുകാരി ക്ഷേത്ര നഗരിയില്‍ എത്തിയത്.

ലോക്ക് ഡൗൺ വന്നതോടെ നാട്ടിലേക്കുള്ള മടക്കം മുടങ്ങി. തുടര്‍ന്ന് തിരുവണ്ണാമലയിലെ ക്ഷേത്രത്തിന് സമീപം വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു ഇവർ.

കഴിഞ്ഞ ദിവസം വൈകിട്ട് വീടിന് പുറത്ത് നിൽക്കുമ്പോഴായിരുന്നു ആക്രമണം. കാഷായ വസ്ത്രവും നിറയെ മാലകളും അണിഞ്ഞെത്തിയ ഇയാൾ വിദേശവനിതയെ വാടക വീടിനുളിലേക്കു വലിച്ചു ഇഴച്ചു കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

അതിക്രമം ചെറുത്ത യുവതി സന്ന്യാസിയെ ഇടിച്ച്‌ നിലത്തിട്ട് ഒച്ചവച്ചതോടെ സമീപവാസികള് ഓടിയെത്തി. ഇവര്‍ ഇയാളെ സമീപത്തെ മരത്തിൽ കെട്ടിയിട്ട് പൊലീസിനെ അറിയിക്കുകയായിരുന്നു. ഇയാൾ കഴിഞ്ഞ മൂന്ന് വർഷമായി സന്ന്യാസവേഷത്തിൽ സ്ഥലത്ത് കഴിയുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.