video
play-sharp-fill
ഉദ്യോഗാർത്ഥികൾ പ്രെഫൈലുമായി ആധാർ ലിങ്ക് ചെയ്യണമെന്ന് പി. എസ്. സി

ഉദ്യോഗാർത്ഥികൾ പ്രെഫൈലുമായി ആധാർ ലിങ്ക് ചെയ്യണമെന്ന് പി. എസ്. സി

സ്വന്തം ലേഖിക

തിരുവനന്തപുരം: പി.എസ്.സി പരീക്ഷയെഴുതുന്ന ഉദ്യോഗാർത്ഥികൾ പ്രൊഫൈലുമായി ആധാർ ലിങ്ക് ചെയ്യണമെന്ന് പി.എസ്.സി. പരീക്ഷാ നടത്തിപ്പ് പുനഃക്രമീകരണവുമായി ബന്ധപ്പെട്ടാണ് കമ്മിഷന്റെ തീരുമാനം. പരീക്ഷ ഉൾപ്പെടെ പി.എസ്.സിയുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിൽ ഉദ്യോഗാർത്ഥിയുടെ തിരിച്ചറിയൽ ബയോമെട്രിക് സംവിധാനത്തിലൂടെ ഉറപ്പാക്കുന്നതിനാണ് ആധാർ നമ്പർ പ്രൊഫൈലുമായി ലിങ്ക് ചെയ്യാനുള്ള നിർദ്ദേശം. ആധാറില്ലാത്തവർ തിരിച്ചറിയൽ സാദ്ധ്യമാകുന്നതിന് പി.എസ്.സി നിഷ്‌കർഷിക്കുന്ന മറ്റ് സംവിധാനങ്ങൾ പ്രൊഫൈലിൽ ചേർക്കണമെന്നും നിർദ്ദേശമുണ്ട്.വിദ്യാഭ്യാസ യോഗ്യതയും തൊഴിൽ പരിചയവും സംബന്ധിച്ച് തെറ്റായ അവകാശവാദം ഉന്നയിച്ച് അപേക്ഷ നൽകുന്ന ഉദ്യോഗാർത്ഥികൾക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കാൻ ഇന്നലെ ചേർന്ന കമ്മിഷൻ യോഗം തീരുമാനമെടുത്തു. പരീക്ഷയ്ക്ക് ഹാജരാകുന്ന ഉദ്യോഗാർത്ഥികൾ സൈൻഡ് ലിസ്റ്റിൽ രേഖപ്പെടുത്തുന്ന ഒപ്പ് പരീക്ഷാഹാളിൽ വച്ച് തന്നെ ഇൻവിജിലേറ്റർമാർക്ക് പരിശോധിക്കുന്നതിനായി അവർ പ്രൊഫൈലിൽ അപ്ലോഡ് ചെയ്തിട്ടുളള ഒപ്പിന്റെ മാതൃക പരീക്ഷാ കേന്ദ്രങ്ങളിൽ ലഭ്യമാക്കും.